Home Recipes മല്ലി ഇല കൊണ്ട് തയ്യാറാക്കുന്ന, ചോറിൻ്റെ ഒപ്പം തോടുകറി ആയി കഴിക്കാൻ പറ്റിയ, എളുപ്പത്തിൽ ഉണ്ടാക്കാൻ...

മല്ലി ഇല കൊണ്ട് തയ്യാറാക്കുന്ന, ചോറിൻ്റെ ഒപ്പം തോടുകറി ആയി കഴിക്കാൻ പറ്റിയ, എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവം ആണ് മല്ലിയിലക്കട്ടി എന്ന മല്ലി ഉണ്ട. വേപ്പിലക്കട്ടി തയ്യാറാക്കുന്നത് പോലെ ഇത് നമുക്ക് ഉണ്ടാക്കാം…

ആഫ്രിക്കൻ മല്ലി വളരെ ചെറിയ ഒരൗഷധസസ്യമാണ് (ഇംഗ്ലീഷ്:Eryngium foetidum). ഭാഗിക തണലിലും നല്ലവെയിലത്തും വളരാൻ അവയ്ക്കു കഴിയും. വെയിലത്തു വളരുമ്പോൾ പെട്ടെന്നു പൂക്കുന്നതിനാൽ ഇലകൾ കട്ടിയുള്ളതും ചെറുതും സുഗന്ധം കുറഞ്ഞതുമായിത്തീരുന്നു.

അതിനാൽ ഭാഗിക തണലിൽ ഇവയെ വളർത്തുകയാണ് ദീർഘകാലം ഇലപറിക്കാൻ സഹായിക്കുന്നത്. മല്ലിയിലക്കു പകരമായി, ഭക്ഷ്യവസ്തുക്കൾക്കു ഹൃദ്യമായ സുഗന്ധമേകാൻ ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു. ഇരുമ്പ് റൈബോഫ്ലേവിൻ എന്നിവയുടെ ഉറവിടമാണ് ആഫ്രിക്കൻ മല്ലിയുടെ ഇലകൾ.

ഇലകളും വേരുമിട്ട് തിളപ്പിച്ച വെള്ളം, പനി, വയറിളക്കം, ഡയബറ്റിസ്, മലബന്ധം, ന്യൂമോണിയ, ഛർദ്ദി എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കുന്നു.

മല്ലിയിലക്കട്ടി

ചേരുവകൾ:-

-മല്ലി ഇല ചെറുതായി അരിഞ്ഞത്
-ഉഴുന്ന് – ഒരു ടേബിൾ സ്പൂൺ
-ഉലുവ – കാൽ ടീ സ്പൂൺ
-കായം – ഒരു ചെറിയ കഷ്ണം
-പുളി – ഒരു ചെറിയ നെല്ലിക്കാ വലുപ്പത്തിൽ
-മുളകുപൊടി – എരിവ് അനുസരിച്ച്
-ഉപ്പ് – ആവശ്യത്തിന്
-നല്ലെണ്ണ – ഒരു ടേബൾസ്പൂൺ

തയ്യാറാക്കുന്ന വിധം:-

ചൂടായ പാത്രത്തിലേക്ക് നല്ലെണ്ണ ഒഴിച്ച് അതിലേക്ക് കായം, ഉഴുന്ന്, ഉലുവ എന്നിവ ഇട്ട് നന്നായി മൂപ്പിച്ച ശേഷം അടുപ്പ് ഓഫ് ചെയ്ത് മൂപ്പിച്ചതിലേക്ക് ആവശ്യത്തിന് മുളകുപൊടി കൂടി ചേർക്കുക. ഇത് നന്നായി തണുത്ത ശേഷം പുളിയും ഉപ്പും മല്ലിയിലയും ചേർത്ത് അരച്ച് എടുക്കുക. ഈ അരപ്പിലേക്ക് അല്പം നല്ലെണ്ണ കൂടി ചേർത്ത് ചെറിയ ഉരുളകൾ ആയി ഉരുട്ടി ആവശ്യാനുസരണം ഉപയോഗിക്കാം.

Airtight container il ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ നാൾ കേട് കൂടാതെ ഇരിക്കും. ഇത് ചോറിൻ്റെ കൂടെ കഴിക്കാൻ വളരെ നല്ല ഒരു റെസിപി ആണ്..

വിശദാശങ്ങൾക്കായി ഈ ലിങ്ക് നോക്കുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here