Home Chicken അതീവ രുചിയിൽ അധികം മസാലകൾ ഒന്നും ചേർക്കാതെ കാന്താരിയും തെങ്ങാപാലും ചിക്കനും ഒത്തുചേർന്നു എരിവിന്റെ രുചി...

അതീവ രുചിയിൽ അധികം മസാലകൾ ഒന്നും ചേർക്കാതെ കാന്താരിയും തെങ്ങാപാലും ചിക്കനും ഒത്തുചേർന്നു എരിവിന്റെ രുചി പകരുന്ന ഈ കാന്താരി ചിക്കന്‍ ഒന്നു ട്രൈ ചെയ്തു നോക്കൂ . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

കാന്താരി ചിക്കന്‍

ചേരുവകള്‍

1. ചിക്കന്‍ -750ഗ്രാം (ചെറുതായി മുറിച്ചത്)
2.വലിയ സവാള -1
3. കാന്താരി മുളക്: 1 1/2 ടേബിള്‍സ്പൂണ് ചതച്ചത്
4.ഇഞ്ചി / വെളുത്തുള്ളി ചതച്ചത് 2 ടേബിള്‍സ്പൂണ്‍
5 മല്ലി ഇല :അരിഞ്ഞത്
6. തക്കാളി : 2വലുത്
7. തൈര് : 1/4 കപ്പ്
8. മഞ്ഞള്‍ പൊടി : 1ടീസ്പൂണ്‍
9.ഗരംമസാല :പട്ട,6ഗ്രാമ്പു ,3ഏലക്കായ ,4ബേ ലീഫ്
10:വെളിച്ചെണ്ണ : 2ടേബിള്‍സ്പൂണ്‍
11: കസൂരി മേത്തി 2 ടീ സ്പൂൺ
12:കിസ്മിസ് / അണ്ടിപരിപ്പ് 1/4 കപ്പ്
13: മുഴുവൻ കാന്താരി മുളക് 10-15
14:തെങ്ങാപാൽ 1/2 കപ്പ്

പാകം ചെയ്യുംവിധം

1:കഴുകി വൃത്തിയാക്കിയ ചിക്കന്‍കഷ്ണങ്ങളിലേക്ക് ഇഞ്ചി / വെളുത്തുള്ളി /കാന്താരി മുളക് ചതച്ചതും ചേര്‍ത്തു ഉപ്പും 1/4 ടീ സ്പൂൺ മഞ്ഞള്‍ പൊടിയും തൈരും ചേർത്ത് നന്നായി തിരുമ്മി വെച്ച് ഒരു അരമണിക്കൂർ മാറ്റി വെക്കുക .
2: സവാള, തക്കാളി മിക്സിയിൽ അരച്ച് പേസ്റ്റ് ആക്കുക
3: ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക. കിസ്മിസ് / അണ്ടിപരിപ്പ് വറുത്തു കോരി മാറ്റി വെക്കുക .ഇതേ പാനിലേക്ക് മുഴുവൻ ഗരം മസാല ചേർത്ത് അരച്ച് വെച്ച സവാള ചേർത്ത് ചെറുതീയില്‍ വഴറ്റുക.ശേഷം തക്കാളി അരച്ചത് ചേർത്ത് എണ്ണ തെളിയുന്ന വരെ മൂടി വെച്ച് 1/4 ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു ഇളക്കി മാരിനേറ്റൂ ചെയ്ത ചിക്കൻ ചേർത്ത് 1/4 കപ്പ് വെള്ളം ഒഴിച്ചു ഇളക്കിചേര്ത്തു
ചിക്കെൻ മുക്കാൽ വേവുംവരെ ചെറുതീയില്‍ മൂടി വെച്ച് വേവിക്കുക . മസാല വെന്ത് മുകളില്‍ എണ്ണ തെളിഞ്ഞ് കാണുമ്പോള്‍ ബാക്കിയുള്ള മുഴുവൻ കാന്താരി മുളകും , മല്ലി ഇല അരിഞ്ഞതും ചേർത്ത് 5 മിനിറ്റു കൂടി തീ കുറച്ചുവെച്ച് അടച്ചുവേവിക്കുക. ചിക്കൻ വെന്ത്‌ വെള്ളം വറ്റി വരുമ്പോൾ തെങ്ങാപാൽ ചേര്ത്തു നന്നായി ഇളക്കി ,കസൂരി മേത്തി ഇല പൊടിച്ചു ചേർത്ത് വറുത്ത കിസ്മിസ് / അണ്ടിപരിപ്പ് ചേർത്ത് ഇളക്കി വാങ്ങാം. ചൂടോടെ കുറച്ചു കിസ്മിസ് / അണ്ടിപരിപ്പ് മുകളിൽ വിതറി ഗാര്ണിഷ് ചെയ്ത് വിളമ്പാം .

എരിവ് ഇഷ്ടമുള്ളവർക്കായി 🥰

നോട്ട് : അവസാനം ചേർക്കുന്ന കാന്താരി മുളക് വെന്തു അലിഞ്ഞു പോകരുത് .അങ്ങനെ ആയാൽ പണി പാളും .🤪

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here