പ്ലം കേക്ക്
Ingredients
അണ്ടിപ്പരിപ്പ്:1/4cup
ഉണക്ക മുന്തിരി:2tbsp
ട്യൂട്ടി ഫ്രൂട്ടി:1/4cup
ഈത്തപ്പഴം:10
ബദാം:10,chopped
ചെറീസ്:1tbsp
ഇവയെല്ലാം 1/2കപ്പ് ഓറഞ്ച് ജ്യൂസിൽ 1/2 മണിക്കൂർ കുതിർക്കാം.
ഇനി പഞ്ചസാര ക്യാരമാലൈസ് ചെയ്യാം.
പഞ്ചസാര:1/4കപ്പ് ഒരു പാത്രത്തിൽ ഇട്ട് 2tbsp വെള്ളവും ഒഴിച്ച് അടുപ്പിൽ ചൂടാക്കുക. കാപ്പി കളർ ആവുമ്പോൾ 1/4cup വെള്ളം ചേർത്തു തിളപ്പിച്ച് തീ ഓഫ് ചെയ്യാം.
ഇനി താഴെ കൊടുത്തവ പൊടിച്ചെടുക്കാം
ഏലക്ക:2
ഗ്രാമ്പു:2
കരുവാപട്ട:1piece
ജാതിക്ക:A small piece
ചുക്ക്:1piece
പഞ്ചസാര :1/2cup നന്നായി പൊടിച്ചു മാറ്റിവെക്കാം.
ഇനി ഒരു പാത്രത്തിലേക്ക്
മുട്ട :3ഇട്ട് ഇതിലേക്ക്
വാനില എസ്സെൻസ് :1tsp ചേർത്തു നന്നായി ബീറ്റ് ചെയ്യുക.
ഇനി ഇതിലേക്ക് നേരത്തെ പൊടിച്ചുവെച്ച പഞ്ചസാര മിക്സ് ചേർത്തു നന്നായി ബീറ്റ് ചെയ്യാം. ഇനി ഇതിലേക്ക്
സൺഫ്ലവർ ഓയിൽ :1/4cup ചേർത്തു ബീറ്റ് ചെയ്യാം. ഇനി ഇതിലേക്ക്
തേൻ :1tbsp ചേർക്കാം മിക്സ് ചെയ്യാം. ഇനി ഇതിലേക്ക് താഴെയുള്ള ഡ്രൈ ഇന്ഗ്രെഡിയൻസ് ചേർക്കാം .
മൈദ:1cup
ബേക്കിംഗ് പൗഡർ r:1tsp
ബേക്കിംഗ് സോഡ:1/4tsp
ഉപ്പ്:1pinch
ഇനി ഇതിലേക്ക് ഡ്രൈ ഫ്രൂട്സ് മിക്സും പഞ്ചസാര ക്യാരമലൈസ് ചെയ്തതും ചേർത്തു നന്നായി മിക്സ് ചെയ്തു ബേക്കിംഗ് ടിന്നിൽ ഒഴിച്ച് ചെമ്പട്ടിയിൽ ഉപ്പിട്ട് സ്റ്റാൻഡും വെച്ച് പ്രീഹീറ്റ് ചെയ്തതിൽ വെച്ച് അടച്ചുവെച്ചു ചെറിയ തീയിൽ 45മിനുട്ട് ബേക്ക് ചെയ്യാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.