Home Recipes തിരുവാതിര പുഴുക്ക്ഈ പുഴുക്ക് ഇടയ്ക്കൊക്കെ ഉണ്ടാക്കി കഴിക്കാൻ നല്ലതാണ്. രുചികരമായ ഈ നാടൻ പുഴുക്ക് എല്ലാവർക്കും...

തിരുവാതിര പുഴുക്ക്ഈ പുഴുക്ക് ഇടയ്ക്കൊക്കെ ഉണ്ടാക്കി കഴിക്കാൻ നല്ലതാണ്. രുചികരമായ ഈ നാടൻ പുഴുക്ക് എല്ലാവർക്കും ഇഷ്ടപ്പെടും… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

തിരുവാതിര പുഴുക്ക്

ചേരുവകൾ

വൻപയർ – 100 g മിനിമം 5 മണിക്കൂർ കുതിർത്ത് കുക്കറിൽ ഉടയാതെ വേവിച്ച് വയക്കാം.
1. കപ്പ – 250 g
2. ചേന – 150 g
3. കാച്ചിൽ – 200 g
4. മധുരക്കിഴങ്ങ് – 150 g
5. നേന്ത്രക്കായ – 200 g
6. വലിയ ചേമ്പ് – 200 g
അരപ്പ് :
1.തേങ്ങ – 2 cup
2 .ജീരകം – 2 നുള്ള്
3.കാന്താരി| പച്ചമുളക് – എരിവിന്
4 വേപ്പില – 2 തണ്ട്
5.മഞ്ഞൾ പൊടി – 2 നുള്ള്
6.വെളുത്തുള്ളി – 4 അല്ലി -ഇത് വേണമെങ്കിൽ മാത്രം ചേർക്കുക.

തയ്യാറാക്കുന്ന വിധം

ഇത് എല്ലാം കൂടി ചേർത്ത് അവിയലിന് ചതക്കും പോലെ റെഡിയാക്കി വക്കണം’
ഇനി പുഴുക്കുണ്ടാക്കാനായി ആവശ്യത്തിന് വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ഞാൻ 1 Ltr വെള്ളം എടുത്തിട്ടുണ്ട്. കഷണങ്ങൾ മുങ്ങി കിടക്കണം. അതാണ് വെള്ളത്തിന്റെ അളവ്. കഷണങ്ങൾ ചേർത്ത് പാതി വെന്തു കഴിയുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർക്കാം.

കഷണങ്ങൾ വെന്തു കഴിയുമ്പോൾ വൻപയർ വേവിച്ചത് ചേർത്ത് മൂന്നു മിനിട്ട് കഴിയുമ്പോൾ ചതച്ചു വച്ച അരപ്പ്, വേപ്പില , ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് അഞ്ചു മിനിട്ട് കഴിയുമ്പോൾ അടുപ്പ് ഓഫ് ചെയ്ത് കുറച്ചു കൂടി കറി വേപ്പില , 2 സ്പൂൺ വെളിച്ചെണ്ണ ചേർക്കാം.

പതിനഞ്ചു മിനിട്ട് കഴിഞ്ഞ് കഴിക്കാനാണ് ഒത്തിരി രുചി. പപ്പടം, ഗോതമ്പ് കഞ്ഞി , എന്നിവ ബെസ്റ്റ് കോമ്പിനേഷൻ . വെറുതെയും കഴിക്കാൻ രുചി തന്നെ. ഉണ്ടാക്കാത്തവർ എല്ലാവരും ഇതു പോലെ ഉണ്ടാക്കി രുചി അറിയണേ ….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here