ഇന്ന് ബ്രെഡ്ഡും മുട്ടയും ഉപയോഗിച്ച് ഒരു അടിപൊളി റെസിപ്പി ആയിട്ടാണ് വന്നിരിക്കുന്നത്. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റിയ ഒരു നല്ല വിഭവമാണ്. കുട്ടികൾക്ക് ഇത് വളരെയധികം ഇഷ്ടപ്പെടും. തീർച്ചയായിട്ടും ഉണ്ടാക്കി നോക്കണേ😊
ചേരുവകൾ :
ബ്രെഡ്- 2
മുട്ട -1
സവാള- 1 ചെറുത് ചെറുതായി അരിഞ്ഞത്
തക്കാളി -1 ചെറുത് ചെറുതായി അരിഞ്ഞത്
ക്യാപ്സിക്കം – 1 ചെറുത് ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി അരിഞ്ഞത് – 1 ടീസ്പൂൺ
എണ്ണ – 1 ടേബിൾസ്പൂൺ
ടൊമാറ്റോ സോസ് -1.5 ടേബിൾസ്പൂൺ
ഒറിഗാനോ / മിക്സഡ് ഹെർബ് – ആവശ്യത്തിന്
കുരുമുളകുപൊടി -ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടേബിൾസ്പൂൺ
ഉണ്ടാക്കുന്ന വിധം :
ഒരു പാനിൽ എണ്ണ ഒഴിച്ച് വെളുത്തുള്ളി വഴറ്റുക. ശേഷം സവാളയും, തക്കാളിയും, ക്യാപ്സിക്കവും കൂടെ ഇട്ടു വഴറ്റി എടുക്കുക. ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി, ഒറിഗാനോ കൂടെ ചേർത്ത് യോജിപ്പിച്ചു തീ കെടുത്തുക.
ഇനി ഒരു ബ്രെഡ് എടുത്തു അതിന്റെ മുകളിൽ തയ്യാറാക്കിയ ഫില്ലിംഗ് വച്ചു കൊടുക്കുക. അതിന്റെ മുകളിൽ വേറെ ഒരു ബ്രെഡ് കൂടെ വച്ചു അടച്ചു വക്കുക.
ഇണ് വേറെ ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചു ഒഴിച്ച് ഉപ്പ് ചേർത്ത് നല്ലപോലെ അടിച്ച ശേഷം നമ്മൾ റെഡി ആക്കി വച്ച ബ്രെഡ് അതിൽ നല്ല പോലെ മുക്കി എടുക്കുക. എന്നിട്ടു ഒരു പാനിൽ നെയ്യോ, ബട്ടറോ, എണ്ണയോ ചേർത്ത് നല്ലപോലെ ടോസ്റ്റ് ചെയ്തു എടുക്കാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.