Home Recipes നല്ല രുചിയുള്ള ഒരു കൊഴുക്കട്ട ആണിത്. സാധാരണ കൊഴുക്കട്ട ആവിയിൽ വേവിച്ചാണ് തയ്യാറാക്കുന്നത്. ഈ കൊഴുക്കട്ട...

നല്ല രുചിയുള്ള ഒരു കൊഴുക്കട്ട ആണിത്. സാധാരണ കൊഴുക്കട്ട ആവിയിൽ വേവിച്ചാണ് തയ്യാറാക്കുന്നത്. ഈ കൊഴുക്കട്ട വെള്ളത്തിൽ പുഴുങ്ങി ആണ് എടുക്കുന്നത്.വേവിച്ച വെള്ളം കൂടി ചേർത്താണ് ഇത് കഴിക്കേണ്ടത്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ .

തനി നാടൻ പുഴുക്കലരി കൊഴുക്കട്ട.

നല്ല രുചിയുള്ള ഒരു കൊഴുക്കട്ട ആണിത്. സാധാരണ കൊഴുക്കട്ട ആവിയിൽ വേവിച്ചാണ് തയ്യാറാക്കുന്നത്. ഈ കൊഴുക്കട്ട വെള്ളത്തിൽ പുഴുങ്ങി ആണ് എടുക്കുന്നത്.വേവിച്ച വെള്ളം കൂടി ചേർത്താണ് ഇത് കഴിക്കേണ്ടത്.

പുഴുക്കലരി /മട്ട അരി-ഒരു കപ്പ്
തേങ്ങ ചിരകിയത് ഒരു കപ്പ്
ജീരകം ഒരു ടീസ്പൂൺ
അരിപ്പൊടി ഒരു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്

അരി നന്നായി കഴുകി അഞ്ച് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക.

വെള്ളത്തിൽ നിന്നും വാരിയെടുത്ത് മിക്സിയിലിട്ട് ഒന്നു പൊടിച്ചെടുക്കണം. ഇതിലേക്ക് ചിരകിയ തേങ്ങയും ജീരകവും ചേർത്ത് ഒന്നുകൂടി പൊടിക്കാം.

അര കപ്പ് വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ചശേഷം വീണ്ടും അരച്ചെടുക്കുക. വെള്ളം ഒട്ടും കൂടാൻ പാടില്ല.ഉഴുന്ന് വടക്ക് അരയ്ക്കുന്നത് പോലെ പൾസ് ബട്ടൺ പ്രസ്സ് ചെയ്തു വേണം അരച്ചെടുക്കാൻ. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുത്തുകൊണ്ടിരിക്കണം.

ഒരുപാട് പേസ്റ്റ് ആയി അരച്ചെടുക്കണ്ട ആവശ്യമില്ല. അല്പം തരി ഉണ്ടായിരിക്കണം.

ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും ചേർത്ത് നന്നായി കുഴച്ച് എടുക്കണം.

ഒരു വലിയ സോസ്പാനിൽ നാല് കപ്പ് വെള്ളം തിളപ്പിക്കാൻ വെക്കുക. നന്നായി തിളക്കുമ്പോൾ തയ്യാറാക്കിവെച്ച മാവിൽനിന്നും നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകൾ ഇട്ടുകൊടുക്കുക.

കൊഴുക്കട്ട വെന്ത് വെള്ളം വറ്റി കുറുകി തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാം. രുചികരമായ പുഴുക്കലരി കൊഴുക്കട്ട തയ്യാർ.

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here