Home Cake ഹായ് ഫ്രണ്ട്സ് ഇന്ന് നമ്മൾ ട്രൈ ചെയ്യാൻ പോകുന്നത് ക്രിസ്മസ് സ്പെഷ്യൽ പ്ലം കേക്ക് ആണ്...

ഹായ് ഫ്രണ്ട്സ് ഇന്ന് നമ്മൾ ട്രൈ ചെയ്യാൻ പോകുന്നത് ക്രിസ്മസ് സ്പെഷ്യൽ പ്ലം കേക്ക് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

Happy Xmas all…
ക്രിസ്തുമസ് സ്പെഷ്യൽ പ്ലം കേക്ക്

ആവശ്യമായ ചേരുവകൾ

* ടൂട്ടി ഫ്രൂട്ടി – 4 ടേബിൾസ്പൂൺ + അലങ്കരിക്കാൻ ആവശ്യമുള്ളത്
* ബദാം + കശുവണ്ടി പരിപ്പ് – 4 ടേബിൾസ്പൂൺ + അലങ്കരിക്കാൻ
ആവശ്യമുള്ളത്
* ഉണക്കമുന്തിരി – 4 ടേബിൾസ്പൂൺ + അലങ്കരിക്കാൻ ആവശ്യമുള്ളത്
* മൈദ – 1 1/2 കപ്പ്
* കൊക്കോ പൗഡർ – 1 ടേബിൾസ്പൂൺ
* ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
* ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ
* ഫ്രഷ് ഓറഞ്ച് ജ്യൂസ് – 5-6 ടേബിൾസ്പൂൺ
* പഞ്ചസാര – 6 ടേബിൾസ്പൂൺ (കാരമേലൈസ് ചെയ്യാൻ) + 1/2 കപ്പ് (പൊടിച്ചു മാറ്റി വെക്കുക)
* മുട്ട – 3 എണ്ണം
* ഉപ്പ് – ഒരു നുള്ള്
* വാനില എസ്സൻസ് – 1 ടീസ്പൂൺ
* പട്ട + ജാതിക്ക പൊടി – 1 1/4 ടീസ്പൂൺ
* സൺഫ്ലവർ ഓയിൽ – 1/4 കപ്പ് + 2 ടേബിൾസ്പൂൺ
* വിനാഗിരി – 1/2 ടീസ്പൂൺ
* വെള്ളം – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

* 4 ടേബിൾസ്പൂൺ വീതം ടൂട്ടി ഫ്രൂട്ടി, ബദാം + കശുവണ്ടി പരിപ്പ് ഉണക്കമുന്തിരി എന്നിവ മിക്സ് ചെയ്തു 1 മണിക്കൂർ എങ്കിലും ഓറഞ്ച് ജ്യൂസിൽ കുതിർത്തു വെക്കുക
* 6 ടേബിൾസ്പൂൺ പഞ്ചസാര ചെറുതീയിൽ കാരമലൈസ് ചെയ്തു തീ അണച്ച് 5 ടേബിൾസ്പൂൺ വെള്ളമൊഴിച്ചു മിക്സ് ചെയ്തു മാറ്റി വെക്കുക
* മൈദ, കൊക്കോ പൗഡർ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ എന്നിവ നന്നായി അരിച്ചു മിക്സ് ചെയ്തു മാറ്റി വെക്കുക
* മുട്ട, ഉപ്പ്, വാനില എസ്സൻസ് എന്നിവ നന്നായി ബീറ്റ് ചെയ്തു പൊടിച്ച പഞ്ചസാര കുറേശ്ശേ ചേർത്ത് ബീറ്റ് ചെയ്തു പട്ട + ജാതിക്ക പൊടി ചേർത്ത് ബീറ്റ് ചെയ്തു സൺഫ്ലവർ ഓയിൽ ചേർത്ത് ചെറുതായ് ബീറ്റ് ചെയ്തു പൊടിയുടെ മിക്സ് കുറേശ്ശേ ചേർത്ത് കട്ട് ആൻഡ് ഫോൾഡ് രീതിയിൽ മിക്സ് ചെയ്തു കാരമലൈസ് ചെയ്ത ഷുഗർ സിറപ്പ് ചേർത്ത് മിക്സ് ചെയ്തു കുതിരാൻ വച്ച ഡ്രൈ ഫ്രൂട്സും നട്സും(അതിലുള്ള ഓറഞ്ച് ജ്യൂസ് ഉൾപ്പെടെ ) ചേർത്ത് മിക്സ് ചെയ്തു വിനാഗിരിയും ചേർത്ത് മിക്സ് ചെയ്യുക. കേക്ക് ബാറ്റർ റെഡി
* ബട്ടർ പേപ്പർ വച്ച 7 ഇഞ്ച് കേക്ക് ടിന്നിലേക്ക് ബാറ്റർ ഒഴിച്ച് ടാപ്പ് ചെയ്തു നട്സും ഡ്രൈ ഫ്രൂട്സും വച്ച് അലങ്കരിച്ചു പ്രിഹീറ്റ്‌ ചെയ്ത നോൺ സ്റ്റിക് പാനിൽ ചെറുതീയിൽ മൂടി വച്ച് 40 മിനിറ്റ് (പാത്രത്തിനനുസരിച്ചു സമയം വ്യത്യാസം വരും) ബെയിക് ചെയ്തു വെന്തതിനു ശേഷം തീ ഓഫ് ചെയ്തു ചൂടറിയാൽ ബട്ടർ പേപ്പർ മാറ്റി കഴിക്കാം.
നോട്ട് : ഒരു ദിവസം കഴിഞ്ഞു കഴിക്കുമ്പോഴാണ് ഏറ്റവും രുചിയുണ്ടാകുന്നത്…

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here