Home Biriyani വളരെ ടേസ്റ്റി ആയി കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നമ്മൾക്ക് തയ്യാറാക്കി...

വളരെ ടേസ്റ്റി ആയി കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി ക്രിസ്മസ് സ്പെഷ്യൽ ചിക്കൻ ബിരിയാണി റെസിപ്പി ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

Chicken Biryani

ചേരുവകളും തയ്യാറാക്കുന്ന വിദവും 

ആദ്യം തന്നെ biriyani rice വേവിച്ചിടുക്കയാണ് ചെയ്യുന്നത് . വേവിക്കുമ്പോൾ തന്നെ ഉപ്പും മസാലയും ചേർത്ത് ആണ് എടുക്കുന്നത്. ഏലക്കായ 10, ഗ്രാമ്പൂ 10, പട്ട 2 കക്ഷണം , തക്കോലം 5 , ജീരകം 2tsp , സജീരകം 1tsp 3സർവ്വസുഗന്ധിയുടെ ഇല എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക എന്നിട്ട് 1kg ബസുമതി അരി കഴുകി 20 mint കുതിർത്ത് വാല് വെച്ചത് ഇട്ട് മുക്കാല് വേവിക്കുക 2 ചെറുനാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുക ഊറ്റിയെടുക്കുക . Biriyani rice ready😊

Chicken Masala ഉണ്ടാക്കാനായി 3kg chicken കഴുകി ്് വാലവെച്ചതിൽ മുളകുപൊടി മഞ്ഞൾപ്പൊടി കുരുമുളക് പൊടി ഉപ്പ് ആവശ്യത്തിന് എന്നിവ ചേർത്ത് നന്നായി ഇളക്കി 30 mint വെയ്ക്കുക .
ഒരു ചട്ടിയിൽ 7 സവോള അരിഞ്ഞത് oil ഒഴിച്ച് നന്നായി ഇളക്കി വഴറ്റണം.

ഇതിലേക്ക് വെളുത്തുള്ളി 2കുടം അത്രയ്ക്ക് ഇഞ്ചി പച്ചമുളക് 10 എടുത്ത് mix യിൽ അടിച്ചെടുത്തത് ഇട്ട് നന്നായി വഴറ്റുക . ഇതിൽ മുളകുപൊടി 3 tblsp, മല്ലിപ്പൊടി 4tbls , കുരുമുളക് പൊടി 1tbls , ഗരം മസാല പൊടി 1 tblsp , മഞ്ഞൾപ്പൊടി 1 tblsp , ഉപ്പ് ആവശ്യത്തിന് എന്നിവ ചേർത്ത് നന്നായി വഴറ്റുക. 2 തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക .

ഇതിൽ ഇറച്ചി ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് വേവിക്കുക .
ഈ നേരം വേറൊരു ചട്ടിയിൽ നൈയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പ് മുന്തിരി 3 സവോള nice ആയി അരിഞ്ഞത് എന്നിവ ഗോൾഡൺ colour വറുത്തെടുക്കുക .

ഇറച്ചി വെന്തതിനു ശേഷം അതിൽ കുറച്ച് അണ്ടിപ്പരിപ്പ് മുന്തിരി സവോള എന്നിവ വറുത്തത് പൊടിച്ചിടുക . 1cup തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക . Chicken Masala Ready 😊

ധം ഇടാനായുളള പാത്രത്തിൽ layers ആയി ഇറച്ചി മസാല , rice , അതിന് മുകളിൽ പുതീനയില മല്ലിയില അരിഞ്ഞത് നൈയ്യ് എന്നിവ ചേർത്ത് നന്നായി അടച്ചുവെച്ച് 20 mint ചെറിയ flaim ഇട്ട് ആവികയറ്റി എടുക്കുക .😊

അങ്ങനെ നമ്മുടെ Supper Chicken Biryani Ready 😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here