Hi dears 🥰
♥️
Easy and healthy GRAPE Wine recipe.🎅
ചേരുവകൾ
ജ്യൂസ് മുന്തിരി 1 kg
കൾക്കണ്ടം 300 ഗ്രാം
വെള്ളം 750 ml
താക്കോലം 2
ഗ്രാമ്പു 6
ഏലക്ക 6
കറുവാപട്ട 2 കഷ്ണം
യീസ്റ്റ് 1/4 tsp
തയ്യാറാക്കേണ്ട വിധം
♥️മുന്തിരി മഞ്ഞളും ഉപ്പും ഉപയോഗിച്ച് കഴുകി എടുക്കണം.
♥️ഒരു പാത്രത്തിൽ വെള്ളം തിളക്കുമ്പോൾ കൾക്കണ്ടം ചേർത്ത് കൊടുക്കുക. ശേഷം spices ചേർക്കുക. വെള്ളം നന്നായി വെട്ടി തിളക്കുമ്പോൾ മുന്തിരി ചേർത്ത് കൊടുക്കണം. തിളച്ചു വരുമ്പോൾ തടിയുടെ തവി ഉപയോഗിച്ച് മുന്തിരി ഉടച്ചു കൊടുക്കുക. ശേഷം തീ അണച്ചു നന്നായി തണുക്കാൻ വയ്ക്കുക. പൂർണ്ണമായും തണുത്ത ശേഷം മാത്രം കാൽ ടീസ്പൂൺ instant യീസ്റ്റ് ചേർത്ത് യോജിപ്പിക്കാം.
ശേഷം വൃത്തി യുള്ള ഭരണി അഥവാ ചില്ലു കുപ്പിയിൽ അരിച്ചൊഴിച്ചു അധികം പ്രകാശം ഇല്ലാത്ത സ്ഥലത്തു വയ്ക്കണം.2 ആം ദിവസം ഉപയോഗിക്കാം.♥️
NB. ഉപയോഗിക്കുന്ന പാത്രങ്ങൾ നന്നായി കഴുകി ഉണക്കി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം 🥰
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.