Home Recipes ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് CHICKEN FRIED RICE തയ്യാറാക്കിയാലോ ഈ ടേസ്റ്റി റെസിപ്പി എല്ലാവരും...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് CHICKEN FRIED RICE തയ്യാറാക്കിയാലോ ഈ ടേസ്റ്റി റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

CHICKEN FRIED RICE

ചേരുവകൾ
ബസ്മതി റൈസ്….1 കപ്പ്‌
ചിക്കൻ…200 GRAM
വൈറ്റ് പെപ്പർ…1 TBSP+1TSP
സൺഫ്ലവർ ഓയിൽ…..4 TBSP
ഉപ്പ്
വെള്ളം
വെളുത്തുള്ളി…1 TBSP
സ്പ്രിംങ്‌ ഒണിയൻ..3 തണ്ട്
ക്യാരറ്റ്…1 NOS
ബീൻസ്..5 NOS
ക്യാപ്‌സികം….1 CUP
ചില്ലി ഗാർലിക് സോസ്…..1 TSP
സോയ സോസ്…..3 TBSP
വിന്നാഗിരി….1 TSP
പഞ്ചസാര….1 TSP

തയ്യാറാക്കേണ്ട വിധം

ഒരു പാത്രത്തിൽ വെള്ളം വച്ച് നന്നായി തിളപ്പിക്കുക, തിളച്ച വെള്ളത്തിൽ ബസ്മതി അരി ഇടുക (അരി അരമണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കണം). പിന്നെ ആവശ്യത്തിന് ഉപ്പും ഓയിലും ഒഴിക്കുക. 80% വേവാകുമ്പോൾ അരി ഊറ്റി മാറ്റി വെക്കുക. ചോറ് തണുത്തതിന് ശേഷം ഫ്രിജിൽ സൂക്ഷിക്കുക.
മുട്ട, കുറച്ച് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി ഇളക്കിയതിന് ശേഷം, ചിക്കി വറുത്ത് മാറ്റി വെക്കുക.
ചിക്കൻ, സോയ സോസ്, കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.
ഒരു ഇരുമ്പ് ചട്ടിയിൽ സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാകുക.(നല്ല തീയിൽ വേണം വെക്കാൻ) അതിലോട്ട് ചിക്കൻ ഇട്ട് വറുക്കുക. പിന്നെ ബീൻസ്, ക്യാരറ്റ്, ക്യാപ്‌സികം, സ്പ്രിംങ്‌ ഒണിയൻ (white portion) ഇട്ട് ഒരു മിനിറ്റ് വേവിക്കുക, അതിലോട്ട് സോയ സോസ്, ചില്ലി ഗാർലിക് സോസ്, വിന്നാഗിരി, പഞ്ചസാര, ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കുക. പിന്നെ വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർക്കുക, വറുത്ത് വച്ച മുട്ടയും സ്പ്രിംങ്‌ ഒണിയൻ(green portion) ചേർത്ത് ഇളക്കുക.

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here