Home Stories ഒരു അടിപൊളി പൊക്കുവട എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം..

ഒരു അടിപൊളി പൊക്കുവട എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം..

ഹായ് ഫ്രണ്ട്സ്, ഇന്ന് നമുക്ക് ഒരു അടിപൊളി പൊക്കുവട എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം, വീഡിയോ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്
സവാള നാലെണ്ണം
പച്ചമുളക് 4
കുറച്ച് മല്ലിയില കറിവേപ്പില
ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
കാൽ ടീസ്പൂൺ ഗരം മസാല
കാൽ ടീസ്പൂൺ കായപ്പൊടി
ഉപ്പ് ആവശ്യത്തിന്
കാശ്മീരി മുളകുപൊടി 2 ടീസ്പൂൺ
അരിപ്പൊടി രണ്ട് ടേബിൾസ്പൂൺ
കടല പൊടി മുക്കാൽ കപ്പ്
ആവശ്യത്തിന് ഓയിൽ

തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ നീളത്തിൽ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ സവാള കൈകൾ കൊണ്ട് നല്ലപോലെ കുഴച്ചെടുക്കണം, അതിനുശേഷം ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും മല്ലിയിലയും മുളകുപൊടിയും ഗരംമസാലയും കായപ്പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം അതിനുശേഷം ഇതിൽ രണ്ട് ടീസ്പൂൺ ഓയിൽ കൂടി ഒഴിച്ച് കുഴച്ചെടുക്കാം, അടുത്തതായി മുക്കാൽകപ്പ് കടല പൊടി ചേർത്ത് അവസാനമായി ഒന്നുകൂടി നല്ലപോലെ കുഴച്ചെടുക്കണം, കുഴക്കുമ്പോൾ സവാളയിൽ നിന്നും നീര് വരുന്നത് കൊണ്ട് ഇതിൽ വെള്ളം ചേർക്കേണ്ട ആവശ്യമില്ല, അതിനു ശേഷം ഇത് ഓയിൽ ഒന്ന് ഫ്രൈ ചെയ്തെടുത്താൽ നല്ല അടിപൊളി ഓണിയൻ പൊക്കുവട തയ്യാറാവുന്നതാണ്…

LEAVE A REPLY

Please enter your comment!
Please enter your name here