ബീറ്റ്റൂട്ട് പച്ചടി
ചേരുവകളും തയ്യാറാക്കുന്ന വിധവും
ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞ് ചട്ടിയിൽ 1/2 കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. ഇതിന് പകരം. കുക്കറിൽ ബീറ്റ്റൂട്ട് കട്ട് ചെയ്തു ഉരുളകിഴങ്ങ് ഒക്കെ വേവിച്ച് എടുക്കുന്നത് പോലെ വേവിക്കണം.
നന്നായി വെന്തു ഉടയണം. വെന്തു ഉടഞ്ഞ ബീറ്റ്റൂട്ട് തേങ്ങ അരപ്പ് ചേർക്കണം. അതിനായി മിക്സി ജാർ എടുത്ത് അതിലേക്ക് 1/2 കപ്പ് തേങ്ങ , 2 പച്ച മുളക് , 1 ചെറിയ കഷ്ണം ഇഞ്ചി , 1 tsp കടുക് അരച്ച് എടുക്കാൻ ആവിശ്യം ആയ വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കണം. അരപ്പ് ബീറ്റ്റൂട്ട് ഇൽ ഒഴിച്ച് ചെറിയ തീയിൽ വെച്ച് ഇളക്കി എടുക്കുക.
തേങ്ങയുടെ പച്ച മണം മാറിയതിനു ശേഷം സ്റ്റൗ ഓഫ് ആക്കി അതിലേക്ക് 1 കപ്പ് തൈര് ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി യോജിപ്പിക്കുക. താളിച്ച് ഇടാൻ വേണ്ടി ഒരു പാൻ സ്റ്റൗ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് , ചുവന്ന മുളക് , കറി വേപ്പില എന്നിവ ചേർത്ത് പച്ചടിയിലേക് ഒഴിച്ച് കൊടുക്കാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.