Home Recipes ഈ നെല്ലിക്കയുടെ സീസണിൽ എല്ലാവർക്കും ഏറ്റവും ഇഷ്ടമുള്ള തേൻ നെല്ലിക്ക എങ്ങനെ എളുപ്പത്തിൽ വളരെ രുചികരമായി...

ഈ നെല്ലിക്കയുടെ സീസണിൽ എല്ലാവർക്കും ഏറ്റവും ഇഷ്ടമുള്ള തേൻ നെല്ലിക്ക എങ്ങനെ എളുപ്പത്തിൽ വളരെ രുചികരമായി തയ്യാറാക്കാം എന്ന് നോക്കാം… തീർച്ചയായും നിങ്ങൾ എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

തേൻ നെല്ലിക്ക 

ചേരുവകൾ

നല്ല വലുപ്പം ഉള്ള പച്ച കളർ നെല്ലിക്ക: 250 ഗ്രാം
പനം ശർക്കര / ശർക്കര: 250 ഗ്രാം
ബ്രൗൺ ഷുഗർ / പഞ്ചസാര: 50 ഗ്രാം
ഏലക്ക: 2
ഗ്രാമ്പു: 3
കുരുമുളക്: 7
കറുവപ്പട്ട: 1 ചെറിയ കഷ്ണം
ഉപ്പ്: 1 നുള്ള്
തേൻ: 1 ടേബിൾ സ്പൂൺ

തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

ആദ്യം ഒരു ഫോർക്ക് അല്ലെങ്കിൽ കത്തി കൊണ്ട് നെല്ലിക്കയുടെ ചുറ്റും ചെറുതായി തുള ഇടുക. ഇത് പെട്ടന്ന് മധുരം നെല്ലിക്കയിലേക്ക് പിടിക്കാൻ ആണ്.

ശർക്കര ഒന്നര കപ്പ്‌ വെള്ളത്തിൽ പാനി ആക്കി അരിച്ചെടുക്കുക . ഇത് ഒരു പാനിലേക് ഒഴിക്കുക നെല്ലിക്കയും പഞ്ചസാരയും കൂടെ ചേർക്കുക. മീഡിയം ഫ്ളയിം യിൽ മൂടി വെക്കുക..

ഇതിലേക്കു ഗ്രാമ്പു, ഏലക്ക കറുവപ്പട്ട, കുരുമുളക് എന്നിവ ചതച്ചു ചേർത്ത് കൊടുക്കുക . ഓരോ പത്തു മിനുട്ട് കൂടുമ്പോളും ഒന്നിളക്കി കൊടുക്കുക.
ഇടക്ക് ഉപ്പ് കൂടെ ചേർത്ത് ഇളക്കി കൊടുക്കാം. ശർക്കര പാനി ഒരു നൂൽ പാകമാകുമ്പോൾ ഫ്ളയിം ഓഫ്‌ ചെയാം.

നന്നായി ചൂടാറിയതിന് ശേഷം തേൻ ചേർത്ത് കൊടുക്കാം.. തേനൂറും തേൻ നെല്ലിക്ക റെഡി.

ഉണ്ടാക്കുന്ന അന്ന് തന്നെ കഴിച്ചു തുടങ്ങാം എങ്കിലും ഒരു ദിവസം കഴിഞ്ഞു കഴിക്കുന്നതാവും കൂടുതൽ ടെസ്റ്റ്..

ഒട്ടും വെള്ള മയം ഇല്ലാത്ത എയർ ടൈറ്റ് ഗ്ലാസ്‌ കുപ്പിയിൽ ഇട്ട് തേൻ നെല്ലിക്ക കുറെ കാലം കേടു കൂടാതെ സൂക്ഷിക്കാം..

തേൻ നെല്ലിക്ക ഇതുവരെയും പരീക്ഷിച്ചു നോക്കിയിട്ടില്ല എങ്കിൽ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കുട്ടോ ഇഷ്ടം ആവും..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here