മുട്ട ബിരിയാണി
ചേരുവകൾ
ബസുമതി അരി -1.5 cups
ബേ ലീഫ് -1
ഷാ ജീര -1/2 tsp
ഏലക്ക -3
പട്ട -2
ഗ്രാമ്പു-3
നെയ്യ് -ആവശ്യത്തിന്
മുട്ട -5
സവോള -3
ഇഞ്ചി -1 piece
വെളുത്തുള്ളി -6
പച്ചമുളക് -3
മുളകുപൊടി -2 tsp + 1/4 tsp
മല്ലിപൊടി -1 tsp
ഗരം മസാല -3/4 tsp
പെരുംജീരകം പൊടിച്ചത് -1/2 tsp
മഞ്ഞൾപൊടി -1/2 tsp+1/4 tsp
തക്കാളി -1
തൈര് -2 tbsp
കശുവണ്ടി -10
പുതിനയില -3 tbsp
മല്ലിയില -3 tbsp
തയ്യാറാക്കുന്ന വിധം
അരി ഇരുപതു മിനിറ്റ് കുതിർത്ത ശേഷം പട്ട,ഗ്രാമ്പു,ഏലക്ക,ഷാ ജീര ,ബേ ലീഫ് , നെയ്യ് എന്നിവ ചേർത്ത് വേവിച്ചുവെയ്ക്കുക .കശുവണ്ടി കുറച്ചു നേരം വെള്ളത്തിൽ കുതിർത്ത ശേഷം നന്നായി അരച്ചെടുക്കുക.ഇഞ്ചി,വെളുത്തുള്ളി ,പച്ചമുളക് എന്നിവ ചതച്ചെടുക്കുക .രണ്ടു സവോള വറുത്തു മാറ്റി വയ്ക്കുക.
മുട്ട പുഴുങ്ങിമഞ്ഞൾപൊടി,മുളകുപൊടി എന്നിവ ചേർത്ത് ചെറുതായി ഒന്ന് ഫ്രൈ ചെയ്യുക.ഒരു പാൻ-ൽ എണ്ണയൊഴിച്ചുബാക്കി സവോള ,ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ എന്നിവ ചേർത്ത് വഴറ്റുക.ഇതിലേക്ക് പൊടികൾചേർത്ത് മൂപ്പിച്ചു തക്കാളി ചേർക്കുക.
അത് വെന്തു വരുമ്പോൾ തൈര്,കശുവണ്ടി പേസ്റ്റ്,വറുത്ത സവോള,മല്ലിയില ,പുതിനയില എന്നിവ ചേർത്ത് മിക്സ് ചെയ്യുക.ഇതിലേക്ക് മുട്ട കൂടി ചേർത്ത് ഇളക്കി 3 -4 മിനിറ്റ് അടച്ചുവച്ച ശേഷം തീ ഓഫ് ചെയ്യാം .ഇനി ഈ ഗ്രേവിയും ചോറും കൂടി ലയർ ചെയ്തു ദം ചെയ്ത ശേഷം സെർവ് ചെയ്യാം..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.