Home Recipes ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ക്രിസ്മസ് സ്പെഷ്യൽ ചിക്കൻ കട്‌ലറ്റ് തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ക്രിസ്മസ് സ്പെഷ്യൽ ചിക്കൻ കട്‌ലറ്റ് തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

ക്രിസ്തുമസ് സ്പെഷ്യൽ ചിക്കൻ കട്ലറ്റ്

ചേരുവകൾ

ചിക്കൻ 250 ഗ്രാം
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മുളകുപൊടി അര ടീസ്പൂൺ
കുരുമുളകുപൊടി അര ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി അര ടീസ്പൂൺ
വലിയ ജീരകം കാൽ ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി കാൽ ടീസ്പൂൺ
പച്ചമുളക് 1 ചെറുതായി അരിഞ്ഞത്
മല്ലിയില മൂന്ന് ടീസ്പൂൺ
സവാള രണ്ടെണ്ണം
ഉരുളക്കിഴങ്ങ് രണ്ടെണ്ണം
ഓയിൽ രണ്ട് ടേബിൾ സ്പൂൺ
മുട്ടയുടെ വെള്ള ഒന്ന്
ബ്രഡ്ക്രബ്സ് ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ചിക്കനി ലേക്ക് മഞ്ഞൾപ്പൊടി ഉപ്പ് മുളകുപൊടി കുരുമുളകുപൊടി ഇഞ്ചി വെളുത്തുള്ളി കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് വേവിച്ചെടുക്കുക ചിക്കൻ ഉള്ള വെള്ളം മുഴുവനായും വറ്റിച്ചെടുക്കണം അതിനുശേഷം വേവിച്ചെടുത്ത ചിക്കൻ ചൂടാറിയതിനു ശേഷം മിക്സിയിൽ ഇട്ട് ചെറുതായി ഒന്ന് പൊടിച്ച് മാറ്റിവയ്ക്കാം ഇനി ഇതിലേക്കുള്ള മസാല റെഡിയാക്കാം ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക ഇതിലേക്ക് വലിയ ജീരകവും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴറ്റി എടുക്കുക അതിനുശേഷം രണ്ട് മീഡിയം വലിപ്പത്തിലുള്ള സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക ഇതിലേക്ക് പൊടിച്ചു വെച്ചിട്ടുള്ള ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ഒരു മിനിറ്റോളം കഴിയുമ്പോൾ മല്ലിയില മുകളിൽ ആയി ചേർത്ത് കൊടുത്ത നല്ലപോലെ മിക്സ് ആക്കി മാറ്റി വയ്ക്കുക ചൂടാക്കിയതിനുശേഷം കുറച്ച് എടുത്ത് കയ്യിൽ വെച്ച് ഉരുട്ടി കട്ലൈറ്റ് ഷേപ്പിൽ ഉണ്ടാക്കിയെടുക്കാം ഇനി ഓരോന്ന് മുട്ടയുടെ വെള്ളയിൽ മുക്കിbreadcrumbs മുക്കി 10മിനിറ്റ് ഫ്രിഡ്ജിൽ വെച്ചതിനു ശേഷം ഫ്രൈ ചെയ്തു മാറ്റാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here