Home Recipes ഉരുളൻകിഴങ്ങ് ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്ന...

ഉരുളൻകിഴങ്ങ് ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി സ്നാക്ക്സ് റെസിപ്പി ആണ്..ഹാഷ് ബ്രൗൺ.. വളരെ ടേസ്റ്റി ആയി റസിപ്പി നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഹാഷ് ബ്രൗൺ

ചേരുവകൾ

ഉരുളൻ കിഴങ്ങ് – 3

വെളുത്തുള്ളി – 4 അല്ലി

മുളക് പൊടി – അര ടീസ്പൂൺ

കുരുമുളക് പൊടി – 1 ടീസ്പൂൺ

അരിമാവ് – 2 ടേബിൾസ്പൂൺ

സവാള – അര മീഡിയം സൈസ്

മൈദ – 4 ടേബിൾസ്പൂൺ

ഉപ്പ്

എണ്ണ

തയ്യാറാക്കുന്ന വിധം

ഉരുളൻ കിഴങ്ങ് തൊലി കളഞ്ഞ ശേഷം ഗ്രേറ്റർ ഉപയോഗിച്ച് നന്നായി ഗ്രേറ്റ് ചെയ്യുക. രണ്ട് തവണ നന്നായി കഴുകി വെള്ളം വാർന്നു എടുക്കുക. ശേഷം മുളകുപൊടി, കുരുമുളക് പൊടി,

സവാള,വെളുത്തുള്ളി, അരിമാവ്, മൈദ, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചു ഷേപ്പ് ചെയ്ത് എണ്ണ യിൽ വറുത്തു എടുക്കാം..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here