Easy chocolate brownie
Ingredients
ഡാർക്ക് ചോക്ലേറ്റ് :1cup
ബട്ടർ:1/2cup
മുട്ട:3
പഞ്ചസാര:1cup
വാനില്ല എക്സ്ട്രാറ്റ് :1tsp
മൈദ::1/2cup
കോകോപൗഡർ:1/4cup
ഉപ്പ്:1pinch
തയ്യാറാക്കുന്ന വിധം
ആദ്യം ചായ പത്രത്തിൽ പകുതി വെള്ളം വെച്ച് തിളപ്പിക്കുക. അതിമേൽ ഒരു ഗ്ലാസ് ബൗൾ വെക്കുക. വെള്ളത്തിന്റെ അംശം ഒന്നും ബൗളിനുള്ളിൽ ഉണ്ടാവരുത്. ഇനി ഇതിലേക്ക് ചോക്ലേറ്റും ബട്ടറും ഇട്ട് ഉരുകുന്നത് വരെ ഇളക്കികൊണ്ടേ ഇരിക്കുക.
മുഴുവനായും ഉരുകിയ ശേഷം അടുപ്പിൽ നിന്ന് മാറ്റിവെക്കാം. ഇനി മറ്റൊരു ബൗൾ എടുത്ത് മുട്ട,പഞ്ചസാര, വാനില എസ്സെൻസ് എന്നിവ ചേർത്തു നന്നായി ബീറ്റ് ചെയ്യുക.ശേഷം ഇതിലേക്ക് ചോക്ലേറ്റ് മിക്സ് ചേർത്തു ബീറ്റ് ചെയ്യുക.
ഇനി ഇതിലേക്ക് മൈദയും കോകോപൗഡറും ഉപ്പും അരിച്ചിടുക. ഇതും കൂടെ ചേർത്തു ബീറ്റ് ചെയ്യുക. ഇനി ഇത് ബട്ടർ പേപ്പർ വെച്ച് സെറ്റ് ചെയ്ത കേക്ക് ടിന്നിൽ ഒഴിച്ച് കൊടുക്കാം. ഇനി ചൂടാക്കിയ ചരുവത്തിൽ ഉപ്പ് ഇട്ട് സ്റ്റാൻഡ് വെച്ച് ഈ ടിൻ ഇറക്കി വെക്കാം.ഇനി ഇത് ചെറിയ തീയിൽ 60മിനുട്ട് ബേക്ക് ചെയ്യാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.