മീൻ മുളകിട്ടത്
നമ്മൾ മലയാളികൾക്ക് ഊണിന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭവമാണ് മീൻ….
ചേരുവകൾ:
1. മീൻ – 3/4 കിലോ (ഞാൻ കാളാഞ്ചി മീൻ ആണ് എടുത്തത്)
2. ചുവന്നുള്ളി – 1/4 കപ്പ്
3. വെളുത്തുള്ളി – 2 ടേബിൾസ്പൂൺ
4. പച്ചമുളക് – 2 എണ്ണം
5. ഇഞ്ചി – 1 ടേബിൾസ്പൂൺ, നീളത്തിൽ അരിഞ്ഞത്
6. കറിവേപ്പില – ആവശ്യത്തിന്
7. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
8. മുളകുപൊടി – 1 1/2 ടീസ്പൂൺ
9. കുടംപുളി – 3 കഷണം
10. ഉപ്പ് – ആവശ്യത്തിന്
11. വെള്ളം
12. ഉലുവ – 1/4 ടീസ്പൂൺ
13. വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
പാചകം ചെയ്യുന്ന രീതി:
1. ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവ ചേർത്ത് പൊട്ടിക്കുക
2. അതിലേക്ക് ചുവന്നുള്ളി, വെളുത്തുള്ളി ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക
3. മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് വഴറ്റുക
4. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുടംപുളി, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക
5. തിളച്ച് വരുമ്പോൾ കഴുകി വൃത്തിയാക്കിയ മീൻ ചേർക്കുക
6. തിളച്ച് വരുമ്പോൾ മൂടി വച്ച് ചെറുതീയിൽ വേവിക്കുക
7. വെന്ത് കഴിയുമ്പോൾ ഇറക്കി വയ്ക്കുക
വിശദമായ വീഡിയൊ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: