ചീസ് ഒനിയൻ റിംഗ്സ്
ഉണ്ടാക്കുന്ന വിധം
സവാള രണ്ടെണ്ണം എടുത്ത് മീഡിയം സൈസ് ഉള്ള റിംഗ്സ് ആയി കട്ട് ചെയ്യുക. കട്ട് ചെയ്ത സവാളയുടെ രണ്ടു റിങ്സ്എടുത്തു ഒന്നിന് നടുവിൽ ഒന്നായി വച്ച് ഇടയിലുള്ള ഗ്യാപ്പിൽ മൊസെറല്ല ചീസ് നീളത്തിൽ കട്ട് ചെയ്തു ഫിൽ ചെയ്യുക.
ഇങ്ങനെ എല്ലാ റിങ്സും ചെയ്തെടുക്കുക. ഒരു ബൗളിൽ രണ്ടു മുട്ട ഉപ്പുചേർത്ത് ഉടച്ച് നമ്മുടെ റിങ്ങ്സ് അതിലേക്ക് മുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ എടുത്തുവെച്ച മൈദപ്പൊടിയിലേക്ക് മുക്കുക. അതിനുശേഷം ബ്രഡ് ക്രംസ് ലേക്ക് ഇട്ട് ഡിപ്പ് ചെയ്തെടുക്കുക.
നമ്മൾ തയ്യാറാക്കിവെച്ച സവാളയുടെ എല്ലാ റിങ്സും ഇതുപോലെ ചെയ്തെടുക്കുക. ശേഷം ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് എണ്ണ ചൂടാകുമ്പോൾ ഓരോ റിംഗ്സായി ഇട്ടുകൊടുത്തു ഗോൾഡൻ നിറമാകുമ്പോൾ കോരി മാറ്റുക. ഇതൊരു സെർവിങ് പാത്രത്തിലേക്ക് മാറ്റുക.നമ്മുടെ ചീസ് അനിയൻ റിംഗ്സ് ഇവിടെ റെഡിയായിക്കഴിഞ്ഞു. സോസിന്റെ കൂടെയോ മയോണൈസിനു കൂടെയോ കഴിക്കാം…
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.