നേന്ത്രപ്പഴം സുഖിയൻ
ചേരുവകൾ
നേന്ത്രപ്പഴം /ഏത്തപ്പഴം -1
ചെറുപയർ- അര കപ്പ്
തേങ്ങ ചിരകിയത് – ഒരു കപ്പ്
ശർക്കര-3 ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി – അരടീസ്പൂൺ
നെയ്യ് – ഒരു ടേബിൾ സ്പൂൺ
മൈദ -അര കപ്പ്
അരിപ്പൊടി – 3 ടേബിൾസ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
വെള്ളം – ആവശ്യത്തിന്
എണ്ണ -വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറുപയർ കഴുകി വൃത്തിയാക്കി പ്രഷർകുക്കറിൽ നാലു വിസിൽ വരുന്നതുവരെ വേവിക്കുക.
ശർക്കര പാനിയാക്കി അരിച്ചെടുക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ചെറുതായി അരിഞ്ഞ ഏത്തപഴവും, വേവിച്ച ചെറുപയറും , ശർക്കരയും, തേങ്ങയും, ഏലയ്ക്കാപ്പൊടിയും നെയ്യും കൂടി നല്ല കട്ടി ആവുന്നതുവരെ വരട്ടി എടുക്കുക.ഉരുട്ടി എടുക്കാൻ പറ്റുന്ന പരുവത്തിൽ ആയിരിക്കണം.
ചൂടാറിയശേഷം നാരങ്ങാ വലിപ്പത്തിലുള്ള ഉരുളകളാക്കി എടുക്കുക.
മൈദയും, അരിപ്പൊടിയും ആവശ്യത്തിന് വെള്ളം ചേർത്ത് ഇഡ്ഡലി മാവിൻറെ അയവിൽ കലക്കി എടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കുക.
ഏത്തപ്പഴം ഉരുളകൾ ഈ ബാറ്ററിൽ മുക്കി തിളച്ച എണ്ണയിൽ വറുത്തു കോരുക.
രുചികരമായ നേന്ത്രപ്പഴം സുഖിയൻ തയ്യാർ
റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചകങ്ങൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.