ക്രിസ്തുമസ് സ്പെഷ്യൽ വട്ടയപ്പം
ആവശ്യമായ ചേരുവകൾ
* പച്ചരി – 1 1/2 കപ്പ്
* ചിരകിയ തേങ്ങ – 1/2 കപ്പ്
* വെന്ത ചോറ് – 1/4 കപ്പ്
* പഞ്ചസാര – 1 ടേബിൾസ്പൂൺ
* യീസ്റ്റ് – 1/2 ടീസ്പൂൺ
* വെളിച്ചെണ്ണ – 1 ടീസ്പൂൺ
* ഉപ്പ് – ആവശ്യത്തിന്
* വെള്ളം – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
*പച്ചരി 2 മണിക്കൂർ കുതിർത്തു വെക്കുക.അതിനുശേഷം നന്നായി കഴുകി മിക്സിയുടെ ജാറിലോട്ടു ഇടുക. അതിൻ്റെ കൂടെ തേങ്ങ, ചോറ്, എല്ലാം മുങ്ങി നിൽക്കാൻ പാകത്തിൽ വെള്ളവുമൊഴിച്ചു നന്നായി അരച്ചെടുത്തു അതിലോട്ടു പഞ്ചസാര, യീസ്റ്റ്, ഉപ്പും ചേർത്ത് വീണ്ടും അരച്ചെടുത്തു ഒരു ബൗളിലോട്ടു മാറ്റി മൂടി വച്ച് ചെറുചൂടുള്ള സ്ഥലത്തു 2 മണിക്കൂർ വെക്കുക.
* 2 മണിക്കൂർ കഴിഞ്ഞു ആവശ്യമുണ്ടെങ്കിൽ ഉപ്പ് ചേർത്ത് ഒരു കേക്ക് ടിന്നിലോ സ്റ്റീൽ പ്ലേറ്റിലോ വെളിച്ചെണ്ണ തടവി മാവ് അതിലോട്ടു ഒഴിച്ച് 20 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. തണുത്തതിനു ശേഷം ടിന്നിൽ നിന്നും മാറ്റാം. വട്ടയപ്പം റെഡി. ഇറച്ചിക്കറി, വെജിറ്റൽ കറി , കടല കറി എന്നിവയുടെ കൂടെ അടിപൊളി ആണ്.
നോട്ട് : മധുരമുള്ള വട്ടയപ്പത്തിന് വേണ്ടി രണ്ടു മൂന്നു ഏലക്കായും പഞ്ചസാര കൂടുതൽ ആവശ്യാനുസരണം ചേർത്ത് മാവുണ്ടാക്കുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.