Toffee Pudding .
…എത്ര കഴിച്ചാലും മതി വരാത്ത ഒരു കിടിലൻ പുഡ്ഡിംഗ് ….ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും…recipe താഴെ കൊടുക്കുന്നുണ്ട്…എല്ലാരും try ചെയ്യണേ..
ചേരുവകൾ:-
condensed milk-1 tin
പഞ്ചസാര -1/2 കപ്പ്
butter-50g
പാൽ -1/4 കപ്പ്
whipping cream-1+1/4 കപ്പ്
paneer-1/2 cup
gelatine-10g
dark chocolate(for garnishing)
പാകം ചെയ്യുന്ന വിധം:-
1.caramel sauce ഉണ്ടാക്കാനായി ഒരു പാനിൽ ബട്ടർ,പഞ്ചസാര ചേർക്കുക…പഞ്ചസാര നിറം മാറുമ്പോൾ അതിലേക്ക് പാൽ ചേർത്തു നന്നായി യോജിപ്പിക്കുക..ഇതിലേക്ക് ക്രീം (1/4 കപ്പ്) ചേർത്തു ഇളക്കി flame off ചെയ്യാം…
2.bread slice അരികു കളഞ്ഞു caramel sauce-ൽ മുക്കി പുഡ്ഡിംഗ് ട്രെയിൽ നിരത്തുക…
3.condensed milk ഒരു കുക്കറിൽ ഇറക്കി വെച്ചു നികക്കെ വെള്ളം ഒഴിച്ചു കുക്കർ മൂടി ഒരു whistle വന്ന ശേഷം 35 -40minute ചെറിയ തീയിൽ വെക്കുക…ഇനി pressure പോയ ശേഷം കുക്കർ തുറന്ന് toffee നന്നായി തണുക്കാനായി മാറ്റി വെക്കുക…തണുത്ത ശേഷം മാത്രം മൂടി തുറന്നാൽ മതി…
4.gelatine 1/4 കപ്പ് ചൂടുവെള്ളത്തിലിട്ട് അലിയിക്കുക..
5.പനീർ അല്പം ജലാറ്റിൻ മിക്സ് ഒഴിച്ചു അരച്ചെടുക്കുക…
6.ക്രീം 2 മിനിറ്റ് നന്നായി beat ചെയ്യുക…ഇതിലേക്ക് പകുതി toffee ,പനീർ മിക്സ്,ജലാറ്റിൻ ഒഴിച്ചു യോജിപ്പിക്കുക…ഈ കൂട്ട് bread layer-നു മുകളിൽ ഒഴിച്ച് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതിട്ട് ഒരു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വെക്കുക…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.