Home Pudding ‘ പാൽ കൊണ്ട് ഉണ്ടാക്കുന്ന വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു കിടിലൻ പുഡ്ഡിംഗ് . മുട്ട...

‘ പാൽ കൊണ്ട് ഉണ്ടാക്കുന്ന വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു കിടിലൻ പുഡ്ഡിംഗ് . മുട്ട , ചൈന ഗ്രാസ് , ജലാറ്റിൻ ഒന്നും ഉപയോഗിക്കാതെ ഉണ്ടാക്കാവുന്ന ഒരു നല്ല പുഡ്ഡിംഗ്. വെറും 10 മിനുറ്റിൽ തയ്യാറാക്കി എടുക്കാം .’ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

Rose Milk pudding ( Eggless version )

‘ പാൽ കൊണ്ട് ഉണ്ടാക്കുന്ന വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു കിടിലൻ പുഡ്ഡിംഗ് . മുട്ട , ചൈന ഗ്രാസ് , ജലാറ്റിൻ ഒന്നും ഉപയോഗിക്കാതെ ഉണ്ടാക്കാവുന്ന ഒരു നല്ല പുഡ്ഡിംഗ്. വെറും 10 മിനുറ്റിൽ തയ്യാറാക്കി എടുക്കാം .’

ചേരുവകൾ :

പാൽ – 1 കപ്പ് ( 250 ml)
പഞ്ചസാര – 1/4 കപ്പ്
ഉപ്പ് – ഒരു നുള്ള്
റോസ് സിറപ്പ് – 2 ടേബിൾസ്പൂൺ ( റെസിപ്പി താഴെ കൊടുത്തിട്ടുണ്ട് 👇 )
നെയ്യ് / ബട്ടർ – 1 ടേബിൾസ്പൂൺ
corn flour / – 2 ടേബിൾസ്പൂൺ

ഉണ്ടാക്കുന്ന വിധം :

റോസ് സിറപ്പ് 👉 : 1/4 കപ്പ്‌ പഞ്ചസാരയും, 1/4 കപ്പ്‌ വെള്ളം കൂടെ ചേർത്ത് പഞ്ചസാര പാനി ഉണ്ടാക്കുക. കയ്യിൽ ഒട്ടുന്ന പരുവം ആയിരിക്കണം പഞ്ചസാര പാനി. അതിലോട്ടു ഒരു 1/4 ടീസ്പൂൺ റോസ് എസ്സെൻസ് കൂടെ ചേർത്ത് ഇളക്കുക. റോസ് സിറപ്പ് റെഡി.

പുഡ്ഡിംഗ് റെസിപ്പി 👇

ഒരു പാത്രത്തിൽ പാലും , പഞ്ചസാരയും , corn flour , ഉപ്പു, നെയ്യ് / ബട്ടർ എല്ലാം ഇട്ടു കട്ട ഇല്ലാതെ ഇളക്കി യോജിപ്പിക്കുക . ശേഷം തീ ഓൺ ചെയ്‌തു ചെറിയ തീയിൽ കുറുക്കി എടുക്കുക .കുറുകി വരുമ്പോൾ റോസ് സിറപ്പ് കൂടെ ചേർത്ത് ഇളക്കുക.ചൂടോടെ കൂടെ നെയ്യ്/ ബട്ടർ പുരട്ടിയ പാത്രത്തിലേക്ക് ഒഴിച്ച് ചൂട് മാറുന്ന വരെ കാത്തിരിക്കുക . എന്നിട്ട് ഫ്രിഡ്ജിൽ വച്ച് 2-3 മണിക്കൂർ തണുപ്പിക്കുക .ഏറ്റവും മുകളിൽ ചെറി, റോസ് സിറപ്പ് ഇട്ടു ഗാർണിഷ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here