Home Egg കാടമുട്ട വെച്ചും രുചികരമായ മുട്ട റോസ്റ്റ് തയ്യാറാക്കാം. കോഴിമുട്ടയെക്കാൾ രുചിയാണ് കാടമുട്ട റോസ്റ്റിന്. എല്ലാവരും ഇതുപോലെ...

കാടമുട്ട വെച്ചും രുചികരമായ മുട്ട റോസ്റ്റ് തയ്യാറാക്കാം. കോഴിമുട്ടയെക്കാൾ രുചിയാണ് കാടമുട്ട റോസ്റ്റിന്. എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

കാടമുട്ട റോസ്റ്റ്.

ചേരുവകൾ

കാടമുട്ട-20 എണ്ണം
സവാള -അരക്കിലോ
ഇഞ്ചി ചെറുതായി അരിഞ്ഞത്- ഒരു ടേബിൾസ്പൂൺ
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്- ഒരു ടേബിൾ സ്പൂൺ
പച്ചമുളക് -നാലെണ്ണം
മഞ്ഞൾപൊടി -അര ടീസ്പൂൺ
മുളകുപൊടി -രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ
തക്കാളി -ഒന്ന്
കറിവേപ്പില
വെളിച്ചെണ്ണ -4 ടേബിൾ സ്പൂൺ
പെരുംജീരകം -ഒരു ടീസ്പൂൺ
കുരുമുളക്- ഒരു ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കാട മുട്ട പുഴുങ്ങി വെക്കുക.

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി നീളത്തിൽ അരിഞ്ഞ സവാള, ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് വഴറ്റി എടുക്കുക.

ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും, വെളുത്തുള്ളിയും, നീളത്തിൽ അരിഞ്ഞ പച്ചമുളകും, കറിവേപ്പിലയും ചേർക്കുക.

സവാള നന്നായി മൂത്ത് എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി , പെരുംജീരകം ചതച്ചത്, കുരുമുളക് ചതച്ചത് ഇവ ചേർക്കുക.

പൊടികളുടെ പച്ചമണം മാറുമ്പോൾ ഒരു തക്കാളി മിക്സിയിൽ അരച്ചത് ചേർത്ത് കൊടുക്കാം. തക്കാളിയിലെ വെള്ളം വറ്റി നന്നായി യോജിച്ച എണ്ണ തെളിയുമ്പോൾ പുഴുങ്ങി വച്ച മുട്ട ചേർക്കാം.

അല്പനേരം കൂടി വഴറ്റി മുട്ടയിൽ മസാല നന്നായി പിടിച്ചിരിക്കുമ്പോൾ തീ ഓഫ് ചെയ്യാം.

വിശദമായ വീഡിയോ കാണുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here