നാടൻ ചിക്കൻ കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ.
തേങ്ങ വറുത്ത് അരച്ച് ആണ് കറി ഉണ്ടാക്കിയത്. ആദ്യം തന്നെ 2 ഉള്ളി നേരിയത് ആയി കട്ട് ചെയ്തത് , 1 തക്കാളി , 9 വെളുത്തുള്ളി , ചെറിയ പീസ് ഇഞ്ചി , കറി വേപ്പില ,3 പച്ച മുളക് ഇത്രെയും കട്ട് ചെയ്തു വെക്കണം. ഒരു പാനിലെക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി വഴറ്റുക. കുറച്ച് ഉപ്പ് ചേർക്കുക. വഴറ്റി വരുമ്പോൾ വെളുത്തുള്ളി തൊലി കളഞ്ഞ് , ഇഞ്ചി , കറി വേപ്പില പച്ച മുളക് എന്നിവ ചേർക്കുക. പച്ചമണം മാറുന്ന വരെ ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേക്ക് പൊടി ചേർക്കണം. 1 tbsp മുളക് പൊടി , 1 tbsp മല്ലി പൊടി , 1/4 tsp മഞ്ഞൾ പൊടി , 3/4 tsp ചിക്കൻ മസാല എന്നിവ ചേർത്ത് ഇളക്കുക. 1/2 tsp കുരുമുളക് പൊടി കൂടി ചേർക്കണം. മസാല നന്നായി മൂത്ത് നല്ല ഒരു മണം വരും . തക്കാളി കൂടി ചേർത്ത് മസാല നല്ല പോലെ ഇളക്കി എടുക്കുക. അതിലേക്ക് 800 gm ചിക്കൻ ചേർത്ത് ഇളക്കി ഡച്ച് വെച്ച് വേവിക്കുക. 1.25 കപ്പ് ചൂട് വെളളം കൂടി ഒഴിച്ച് തിളപ്പിക്കുക. ഒരു പാനിൽ 1 കപ്പ് തേങ്ങ , കുറച്ച് കുരുമുളക് , കറി വേപ്പില , പെരുംജീരകം എന്നിവ ചേർത്ത് ഫ്രൈ ആക്കുക. മിക്സി ജാർ ഇട്ടു കുറച്ച് വെളളം കൂടി ചേർത്ത് അരച്ച് എടുക്കണം. അത് തിളച്ചു വരുന്ന കറിയിൽ ഒഴിക്കുക. അതിലേക്ക് 1/2 tsp garam മസാല കൂടി ചേർത്ത് ഇളക്കി എടുക്കുക. വറുത്തരച്ച കറി റെഡി.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.