Home Cake ഇതിലും എളുപ്പത്തിലൊരു പ്ലം കേക്കില്ല ! ഒട്ടും ഫ്ലോപ്പ് ആവാതെ പെർഫെക്റ്റ് പ്ലം കേക്ക് ഉണ്ടാക്കാം...

ഇതിലും എളുപ്പത്തിലൊരു പ്ലം കേക്കില്ല ! ഒട്ടും ഫ്ലോപ്പ് ആവാതെ പെർഫെക്റ്റ് പ്ലം കേക്ക് ഉണ്ടാക്കാം എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

 പ്ലം കേക്ക്  ..

ചേരുവകൾ

മൈദ – 1 കപ്പ്
പഞ്ചസാര – മുക്കാൽ കപ്പ്
മുട്ട – 2
ബട്ടർ – കാൽ കപ്പ്
വാനില എസ്സെൻസ് – അരടീസ്പൂൺ
ബേക്കിംഗ് പൌഡർ – 1 ടീസ്പൂൺ
ബേക്കിംഗ് സോഡാ – കാൽ ടീസ്പൂൺ
ഓറഞ്ച് ജ്യൂസ് – കാൽകപ്പ്
ഓറഞ്ച് തൊലി – 1 ടീസ്പൂൺ
ടുട്ടി ഫ്രൂട്ടി – അരക്കപ്പ്
ഉണക്ക മുന്തിരി – അരക്കപ്പ്
ഈന്തപ്പഴം – അരക്കപ്പ്
ചെറി – കാൽ കപ്പ്
അണ്ടിപ്പരിപ്പ് – 2 ടേബിൾസ്പൂൺ
ചൂടുള്ള വെള്ളം – അരക്കപ്പ്
പട്ട – ഒരു കഷ്ണം
ഗ്രാമ്പു – 2
ഏലക്ക – 1

ഉണ്ടാകുന്ന വിധം

കാൽ കപ്പ് പഞ്ചസാര കാരമലൈസ് ചെയ്യുക ഇതിലേക്കു ചൂട് വെള്ളമൊഴിച്ചു ഇളക്കുക .ഇതിലേക്കു ഡ്രൈ ഫ്രൂട്സ് എല്ലാം ചേർത്ത് വേവിക്കുക .ബേക്കിംഗ് സോഡാ ഓറഞ്ച് തൊലി ഓറഞ്ച് ജ്യൂസ് ചേർത്ത് നന്നായിളക്കി ചൂടാറാൻ വെക്കുക .ബാക്കി പഞ്ചസാര പട്ട ഗ്രാമ്പു ഏലക്ക ചേർത്ത് പൊടിക്കുക .മൈദ ബേക്കിംഗ് പൌഡർ ഉപ്പ് ചേർത്ത് അരിച്ചെടുക്കുക .ബട്ടർ പൊടിച്ച പഞ്ചസാര ചേർത്തിളക്കുക .ഇതിലേക്കു മുട്ട പൊട്ടിച്ചൊഴിച്ചു കൊടുത്തു വീണ്ടുമിളക്കുക .വാനില എസ്സെൻസ് അരിച്ചുവെച്ച മൈദ ചേർത്ത് ഫോൾഡ് ചെയ്തെടുക്കുക .ഇതിലേക്കു ഡ്രൈ ഫ്രൂട്സ് ചേർത്ത് മിക്സ് ചെയ്യുക .കേക്ക് മോൾഡിലേക്കൊഴിച്ചു പ്രീഹീറ്റ്‌ ചെയ്ത പാനിലേക് വെച്ച് അടച്ചു വെച്ച് ഒന്നേകാൽ മണിക്കൂർ ബേക് ചെയ്യുക .

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ.ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ... റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here