Lace Cookies
ചേരുവകൾ:
1. ആൽമണ്ട്സ് – 2/3 കപ്പ് (10tbsp+2tsp)
2. പഞ്ചസാര – 1/4 കപ്പ്
3. ബ്രൗൺ ഷുഗർ – 1/2 കപ്പ്
4. ബട്ടർ – 4 ടേബിൾസ്പൂൺ
5. കോൺ സിറപ്പ്/മേപ്പിൾ സിറപ്പ്/തേൻ – 1/4 കപ്പ്
6. വാനില എസൻസ് – 1 ടീസ്പൂൺ
7. ഉപ്പ് – 1/4 ടീസ്പൂൺ
8. മൈദ – 1/4 കപ്പ്
ഉണ്ടാക്കുന്ന രീതി:
1. ആൽമണ്ട്സ് തരുതരുപ്പായി പൊടിച്ച് മാറ്റി വയ്ക്കാം
2. ഒരു പാനിൽ പഞ്ചസാര, ബ്രൗൺ ഷുഗർ, ബട്ടർ, തേൻ എന്നിവ ചേർത്ത് മിക്സ് ചെയ്യുക
3. ചെറുതീയിൽ വച്ച് ഉരുക്കിയെടുക്കുക
4. പഞ്ചസാര അലിഞ്ഞ് തിളച്ച് വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാം
5. അതിലേക്ക് വാനില എസൻസ്, ഉപ്പ്, മൈദ, തരുതരുപ്പായി പൊടിച്ച ആൽമണ്ട്സ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക
6. ചൂട് ആറുന്നത് വരെ വെയിറ്റ് ചെയ്യുക
7. തയാറാക്കിയ ഡോവിൽ നിന്ന് 1 1/2 ടീസ്പൂൺ വീതം എടുത്ത് ബട്ടർ പേപ്പർ വിരിച്ച ബേക്കിംഗ് ട്രേയിൽ വച്ച് കൊടുക്കാം
8. നന്നായി അകത്തി വച്ച് കൊടുക്കാൻ ശ്രദ്ധിക്കണം
9. പ്രീഹീറ്റ് ചെയ്ത ഓവനിൽ വച്ച് 180 ഡിഗ്രിയിൽ 9 മുതൽ 13 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക
(കുക്കീസ് നന്നായി പരന്ന് കുമിളകൾ അടങ്ങുമ്പോൾ തയാറായി എന്ന് മനസ്സിലാക്കാം)
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.