Home Recipes മഞ്ഞ് പോലെ ഒരു കുക്കീസ് ഇത്തവണ ക്രിസ്തുമസിന് കുട്ടികൾക്ക് വായിൽ ഇട്ടാൽ അലിഞ്ഞ് പോകുന്ന ഈ...

മഞ്ഞ് പോലെ ഒരു കുക്കീസ് ഇത്തവണ ക്രിസ്തുമസിന് കുട്ടികൾക്ക് വായിൽ ഇട്ടാൽ അലിഞ്ഞ് പോകുന്ന ഈ കുക്കീസ് ഉണ്ടാക്കി കൊടുത്തു നോക്കൂ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

Snowball Cookies

ചേരുവകൾ:

1. മൈദ – 2 കപ്പ്
2. ആൽമണ്ട് ഫ്ലോർ – 1 കപ്പ്
3. ഉപ്പ് – 1/2 ടീസ്പൂൺ
4. പഞ്ചസാര പൊടിച്ചത് – 1/2 കപ്പ് + കോട്ട് ചെയ്യാൻ ആവശ്യത്തിന്
5. ബട്ടർ – 1 കപ്പ്
6. വാനില എസൻസ് – 1 ടീസ്പൂൺ

ഉണ്ടാക്കുന്ന രീതി:

1. മൈദ, ആൽമണ്ട് ഫ്ലോർ, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റി വയ്ക്കുക
2. ബട്ടർ, 1/2 കപ്പ് പഞ്ചസാര പൊടിച്ചത് എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക
3. വാനില എസൻസ് കൂടി ചേർത്ത് ബീറ്റ് ചെയ്യുക
4. അതിലേക്ക് മൈദ മിക്സ് ചേർത്ത് ബീറ്റ് ചെയ്തെടുക്കുക
5. കൈ കൊണ്ട് നന്നായി കുഴച്ച് സോഫ്റ്റ് കുക്കീസ് ഡോ ഉണ്ടാക്കുക
6. ചെറുനാരങ്ങ വലുപ്പത്തിൽ ഉള്ള ബോൾസ് എടുത്ത് ഷേപ്പ് ചെയ്തെടുക്കുക
7. ബട്ടർ പേപ്പർ വിരിച്ച ഒരു ബേക്കിംഗ് ട്രേയിൽ അകത്തി വയ്ക്കുക
8. പ്രീഹീറ്റ് ചെയ്ത ഓവനിൽ വച്ച് 160 ഡിഗ്രിയിൽ 16 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക
9. ബേക്ക് ചെയ്ത കുക്കീസ് 5 മിനിറ്റ് ട്രേയിൽ തന്നെ ചൂട് ആറാനായി വയ്ക്കുക
10. ശേഷം പഞ്ചസാര പൊടിച്ചതിൽ റോൾ ചെയ്ത് എടുക്കുക
11. നന്നായി ചൂട് ആറിയതിന് ശേഷം പഞ്ചസാര പൊടിച്ചതിൽ ഒന്ന് കൂടി റോൾ ചെയ്ത് എടുക്കുക
12. എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിക്കാം..

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here