ഇത്തവണ ക്രിസ്തുമസ്സിന് പൂവ് പോലെയുള്ള കരിക്കപ്പം ആയാലോ?
ചേരുവകൾ
പച്ചരി ഒരു കപ്പ്
കരിക്ക് അ രണ്ടെണ്ണം
കരിക്കിൻ വെള്ളം ഒരു കപ്പ്
അരിപ്പൊടി ഒരു ടേബിൾസ്പൂൺ
വെള്ളം കാൽ കപ്പ്
പഞ്ചസാര രണ്ട് ടേബിൾ സ്പൂൺ
യീസ്റ്റ്- കാൽടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
അരി നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. പച്ചരിക്ക് പകരം ബസ് മതി അരിയോ കൈമ അരിയോ ഉപയോഗിച്ചാൽ അപ്പത്തിന് രുചി കൂടും.
ഒരു ടേബിൾ സ്പൂൺ അരിപ്പൊടി അര കപ്പ് വെള്ളം ചേർത്ത് കുറുക്കിയെക്കുക. അരിപ്പൊടി കുറുക്കി എടുക്കുന്നതിനു പകരം രണ്ട് ടേബിൾസ്പൂൺ ചോറ് ചേർത്താലും മതി.
കുതിർത്തുവച്ച പച്ചരിയും , കുറുക്കി എടുത്ത അരിപ്പൊടിയും , ബാക്കി ചേരുവകൾ എല്ലാം കൂടി യോജിപ്പിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
എട്ടു മുതൽ പത്തു മണിക്കൂർ വരെ പുളിച്ചു പോങ്ങാനായി മാറ്റിവെക്കാം.
ഒരു ദോശക്കല്ല് ചൂടാക്കി ദോശ ചൂടുന്നത് പോലെ പരത്തി അടച്ചു വച്ച് ഒരു മിനിറ്റ് വേവിക്കാം. രുചികരമായ കരിക്ക് അപ്പം തയ്യാർ.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.