Home Fish ഫിഷ് മോളി – ഒറ്റ പാലിൽ അതിരുചിയോടെ എളുപ്പത്തിൽ ഉണ്ടാക്കാം. ചട്ടി പെട്ടെന്ന് കാലിയാകും…..എല്ലാവരും ട്രൈ...

ഫിഷ് മോളി – ഒറ്റ പാലിൽ അതിരുചിയോടെ എളുപ്പത്തിൽ ഉണ്ടാക്കാം. ചട്ടി പെട്ടെന്ന് കാലിയാകും…..എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

ഫിഷ് മോളി

ഉണ്ടാക്കുന്ന വിധം.

1. നെയ്മീൻ – 7 കഷണം. ഉപ്പ്, മഞ്ഞൾ പൊടി , മുളക് പൊടി കാൽ സ്പൂൺ വീതം മിക്സ് ചെയത് പുരട്ടി അര മണിക്കൂർ വച്ച ശേഷം ചെറുതായി ഫ്രൈ ചെയ്തു വയ്ക്കണം.
2. തേങ്ങാ പാലിനായി ഒന്നര കപ്പ് തേങ്ങ (250 ml cup) ഒരു കപ്പ് വെള്ളമൊഴിച്ച് മിക്സി ടെ ജാറിൽ അടിച്ച് അരിച്ച് എടുക്കണം. ശേഷം ഇതേ തേങ്ങയിൽ വീണ്ടും ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് അടിച്ച് എടുത്ത് , രണ്ടു പാലും കൂടി ഒന്നിച്ചാക്കി വയ്ക്കാം.

ഇനി ചട്ടി ചൂടാകുമ്പോൾ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി ഒരു സ്പൂൺ അരിഞ്ഞത് ചേർത്ത് ചൂടാക്കി ഇതിലേക്ക് ഒരു സവാള ,കാന്താരി മുളക്, വേപ്പില ചേർത്ത് ഗോൾഡൻ കളറിലേക്ക് വഴറ്റി, അര സ്പൂൺ മഞ്ഞൾ പൊടി, മുക്കാൽ സ്പൂൺ മല്ലിപൊടി, ചേർത്ത് ചൂടാക്കുക. താല്പര്യമുണ്ടെങ്കിൽ 2 പിഞ്ച് ഗരം മസാല ചേർക്കാം. ശേഷം, മുക്കാൽ സ്പൂൺ കുരുമുളക് പൊടി ചേർക്കുക. ഇത് ചൂടാകുമ്പോൾ ഒരു തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റി തേങ്ങാപാൽ ചേർക്കുക. ഉപ്പ് ചേർക്കാം. തേങ്ങാപാൽ ചൂടാകുമ്പോൾ ഫ്രൈ ചെയ്ത മീൻ കഷണങ്ങൾ ചേർത്ത് 15 മിനിട്ട് കുക്ക് ചെയ്ത് അടുപ്പ് ഓഫ് ചെയ്യാം. ശേഷം പുളിക്കായി ആവശ്യമെങ്കിൽ കുറച്ച് നാരങ്ങാനീര്, കറിവേപ്പില , ഒരു സ്പൂൺ വെളിച്ചെണ്ണ ചേർക്കണം. കുറച്ച് തക്കാളി കഷണങ്ങൾ വച്ച് അലങ്കരിക്കാം. അടിപൊളി ഫിഷ് മോളി റെഡി……..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here