ക്രിസ്തുമസ് സ്പെഷ്യൽ ആയി ഇതാ ഒരു പുത്തൻ അപ്പം
ചേരുവകൾ
1.റവ ഒന്നര കപ്പ്
2.പഞ്ചസാര ഒരു ടേബിൾസ്പൂൺ
3. ഉപ്പ് ആവശ്യത്തിന്
4.മൈദ നാല് ടേബിൾ സ്പൂൺ
5.വെള്ളം ചെറുചൂടോടെ കൂടിയത് ഒന്നരക്കപ്പ്
6.ഈസ്റ്റ് ഒരു ടീസ്പൂൺ
7.ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും1 മുതൽ 6 വരെ മിക്സിയിൽ ഇട്ടതിനു ശേഷം നല്ലപോലെ അരച്ചെടുക്കുക അരച്ചെടുത്ത് ഈ മിക്സ് ഒരു ബൗളിലേക്ക് മാറ്റം ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ കൂടെ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക..
അതിനുശേഷം മൂടിവെച്ച് അരമണിക്കൂർ മാറ്റിവയ്ക്കാം അരമണിക്കൂറിന് ശേഷം മാവു നല്ലപോലെ പൊങ്ങി വന്നിട്ടുണ്ടാകും ഒന്നുകൂടെ മിക്സ് ചെയ്തതിനുശേഷം അപ്പം റെഡിയാക്കാം
ഒരു പാൻ ചൂടാകുമ്പോൾ ഓരോ തവി മാവ് കോരിയൊഴിച്ച് മീഡിയം തീയിൽ വച്ച് വേവിച്ചെടുക്കാം. ഒരു മിനിറ്റ് ആകുമ്പോൾ അപ്പം റെഡി ആയിട്ടുണ്ടാകും നല്ല സൂപ്പർ സോഫ്റ്റ് ആയിട്ടുള്ള അപ്പമാണ് എല്ലാവരും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ..
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.