Home Pickle വളരെ അടിപൊളി ആയി ഒരു കിടിലൻ നാരങ്ങ അച്ചാർ വീട്ടിൽ തന്നെ നമ്മൾക്ക് അടിപൊളിയായി തയ്യാറാക്കിയാലോ…...

വളരെ അടിപൊളി ആയി ഒരു കിടിലൻ നാരങ്ങ അച്ചാർ വീട്ടിൽ തന്നെ നമ്മൾക്ക് അടിപൊളിയായി തയ്യാറാക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

നാരങ്ങ അച്ചാർ

ചേരുവകൾ

നാരങ്ങ -10

മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ

നല്ലെണ്ണ – 1 ടേബിൾസ്പൂൺ

ഉലുവ – അര ടീസ്പൂൺ

കായം – അര ടീസ്പൂൺ

വെളുത്തുള്ളി – 10 അല്ലി ചതച്ചത്

കടുക് – 1+ അര teaspoon

ഇഞ്ചി – ഒരു കഷ്ണം ചതച്ചത്

വിനാഗിരി – 2 ടേബിൾസ്പൂൺ

കാശ്മീരി മുളക്പൊടി – 2 ടേബിൾസ്പൂൺ

ചുവന്നുമുളക് – 1

കറിവേപ്പില

ഉപ്പ്

തയ്യാറാക്കുന്ന വിധം

നാരങ്ങ മഞ്ഞൾ പൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായി പുഴുങ്ങി അടുക്കുക
തണുത്തതിന് ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് അതിന്റെ വെള്ളം തുടച്ചു മാറ്റുക.

ഇനി ഇവ ചെറിയ കഷ്ണങ്ങളായി മുറിച്ചു കുറച്ചു ഉപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് വയ്ക്കുക.

ഒരു പാനിൽ അര ടീസ്പൂൺ കടുക്, ഉലുവ എന്നിവ ഒന്ന് മൂപ്പിച്ചു അടുക്കുക. തണുത്തതിന് ശേഷം നന്നായി പൊടിച്ചു വയ്ക്കുക.

അച്ചാർ തയാറാകാനായി ഒരു പാനിൽ നല്ലെണ്ണ ചൂടാക്കുക. ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക. ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക. ഇനി ഗ്യാസ് ഓഫ്‌ ചെയ്ത ശേഷം മുളക്പൊടി കായം എന്നിവ ചേർത്ത് മൂപ്പിക്കുക.പൊടികൾ കരിയാത്തെ ഇരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം വിനാഗിരി ചേർക്കുക ഇനി ഗ്യാസ് ഓൺ ചെയ്യാം നാരങ്ങ അരിഞ്ഞത് ചേർക്കുക.

പൊടിച്ചു വച്ചിരിക്കുന്ന ഉലുവ കടുക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം ഗ്യാസ് ഓഫ്‌ ചെയ്യാം..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here