Home Dessert പുതു പുത്തൻ രുചിയിലൊരു ക്രിസ്മസ് ഡെസേർട്ട് – പോളിഷ് എയ്ഞ്ചൽ വിങ്ങ്സ്.. ഈ വെറൈറ്റി...

പുതു പുത്തൻ രുചിയിലൊരു ക്രിസ്മസ് ഡെസേർട്ട് – പോളിഷ് എയ്ഞ്ചൽ വിങ്ങ്സ്.. ഈ വെറൈറ്റി ആയി വിഭവം എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

പോളിഷ് എയ്ഞ്ചൽ വിങ്ങ്സ്

ചേരുവകൾ

മുട്ടയുടെ മഞ്ഞക്കരു – രണ്ടെണ്ണം
ഉപ്പു – ഒരു നുള്ള്
പഞ്ചസാര പൊടിച്ചത് – മൂന്നു ടേബിൾസ്പൂൺ
വാനില എക്സ്ട്രാക്ട് – ഒരു ടീസ്പൂൺ
നാരങ്ങാ & ഓറഞ്ച് തൊലി – ഒരു ടീസ്പൂൺ
കട്ട തൈര് – ഒരു ടേബിൾസ്പൂൺ
മൈദാ മാവു – അരകപ്പ് + ഒരു ടേബിൾ സ്പൂൺ
പൊടി പഞ്ചസാര – രണ്ടു ടേബിൾസ്പൂൺ (അലങ്കരിക്കാൻ)

തയ്യാറാക്കുന്ന വിധം

ഒരു മിക്സിങ് ബൗളിൽ മുട്ടയുടെ മഞ്ഞക്കരുവിനോടൊപ്പം ഉപ്പും ,പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റുചെയ്യുക .
മുട്ട മിശ്രിതം നാരങ്ങയുടെ മഞ്ഞനിറമാകുമ്പോൾ വാനില എക്സ്ട്രാക്ട്,നാരങ്ങാ & ഓറഞ്ച് തൊലി, തൈര് ഇവ നന്നായി ചേർത്തിളക്കിയ ശേഷം മൈദമാവ് കുറേശ്ശെ ചേർത്ത് യോജിപ്പിച്ചെടുക്കണം.

ഉരുള ആക്കിയ മാവു ചപ്പാത്തിപ്പലയിൽ വെച്ച് കുറച്ചു മാവു തൂകി നല്ല മയത്തിൽ ഉരുട്ടി രണ്ടായി മുറിച്ചു ഒരു ഭാഗം എത്രത്തോളം കനം കുറച്ചു പരത്താമോ അത്രത്തോളം പരത്തി എടുക്കണം .
ഒരു കത്തിയോ ,പിസ്സ കട്ടർ ഉപയോഗിച്ച് നെടുകെ സ്ട്രിപ്സ് ആയി മുറിച്ചു നാലോ അഞ്ചോ ഇഞ്ച് നീളത്തിൽ വീണ്ടും മുറിച്ചു ഓരോന്നിന്റെയും നടുക്ക് ഒരു സ്ലിറ്റ് ഇട്ടു വിങ്‌സ് ഷേപ്പ് ചെയ്തെടുക്കുക .

ചുവടു കട്ടിയുള്ള ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ഇളം തവിട്ടു നിറമാകുമ്പോൾ കോരി എടുക്കുക.
പൊടിച്ച പഞ്ചസാര വിങ്ങ്സ്‌നു പുറത്തൂടെ തൂകി ഉടനെ തന്നെ ഉപയോഗിക്കാവുന്നതാണ് .

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here