Home Curry നല്ല കുറുക്കി എടുത്ത ചാറോടു കൂടിയ മീൻ കറി ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. ഇത്...

നല്ല കുറുക്കി എടുത്ത ചാറോടു കൂടിയ മീൻ കറി ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. ഇത് പോലെ ഒന്ന് ചെയ്തു നോക്കൂ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും . ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

മീൻ കറി

നല്ല കുറുക്കി എടുത്ത ചാറോടു കൂടിയ മീൻ കറി ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. ഇത് പോലെ ഒന്ന് ചെയ്തു നോക്കൂ.

തയ്യാറാക്കേണ്ട വിധം

അതിനായി മിക്സി ജാർ ലേക്ക് 3 tsp കാശ്മീരി മുളകുപൊടി കൂടുതൽ എരുവ് വേണം എന്നുണ്ടെങ്കിൽ കുറച്ച് മുളക് പൊടി ചേർക്കാം. 1/2 tsp മഞ്ഞൾ പൊടി , 1/2 – 3/4 tsp ഉലുവ വറുത്ത് പൊടിച്ചത് കുറച്ച് വെളളം ഇത്രെയും ചേർത്ത് അരച്ച് എടുക്കണം. ഒരു ചട്ടിയിൽ കുറച്ച് ഇഞ്ചി , 2 വെളുത്തുള്ളി , 1 പച്ചമുളക് കറിവേപ്പില 3/4 തക്കാളി ഇത്രെയും ഇട്ടു അരപ്പ് ചേർത്ത് കുറച്ച് ഉപ്പ് , കല്ല് ഉപ്പ് ആണെങ്കിൽ കുറച്ച് കൂടി നല്ലത്. 1 നെല്ലിക്ക വലുപ്പത്തിൽ പുളി വെള്ളത്തിൽ കുതിർത്ത് അതും ചേർക്കുക. കുറച്ച് കൂടി വെള്ളം ഒഴിച്ച് ഒന്നു തിളപ്പിച്ച് എടുക്കണം. തിളച്ചു വന്നാൽ അതിലേക്ക് കഴുകി വൃത്തിയാക്കി എടുത്ത ചൂര മീൻ ഇട്ടു വേവിക്കുക. കറി കുറുകി വന്നാൽ സ്പൂൺ ഇട്ടു ഇളക്കാൻ പാടില്ല. ചട്ടി ഒന്ന് ചുറ്റിച്ചു എടുത്ത മതി. സ്പൂൺ കൊണ്ട് ഇളകുമ്പോൾ മീൻ പൊട്ടി പോകും. കുറുകിയ കറിയിൽ 2 tbsp പച്ച വെളിച്ചെണ്ണ ചേർത്ത് എടുക്കുക. 3 മണിക്കൂർ എങ്കിലും കഴിഞ്ഞു ഉപയോഗിക്കുമ്പോൾ കറിക്ക് എരുവും പുളിയും നന്നായി പിടിക്കും.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here