Home Chicken തേങ്ങയും തേങ്ങാപ്പാലും ഒന്നും ചേർക്കാതെ തന്നെ ഈ ക്രിസ്മസിന് പാലപ്പത്തിന് കൂടെ കഴിക്കാൻ ഒരു കിടിലൻ...

തേങ്ങയും തേങ്ങാപ്പാലും ഒന്നും ചേർക്കാതെ തന്നെ ഈ ക്രിസ്മസിന് പാലപ്പത്തിന് കൂടെ കഴിക്കാൻ ഒരു കിടിലൻ ചിക്കൻ റെസിപ്പി ആയിട്ടാണ് വന്നിരിക്കുന്നത്.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ചിക്കൻ കറി

ചേരുവകളും തയ്യാറാക്കുന്ന വിധവും

ഈ ചിക്കൻ കറി തയ്യാറാക്കി എടുക്കാൻ വേണ്ടി ഞാനിവിടെ അര കിലോ ചിക്കൻ എടുത്തിട്ടുണ്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈര്
രണ്ട് ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക.

15 മിനിറ്റ് മാറ്റി വെക്കാം ഈ സമയത്ത് സ്റ്റ് ഓണാക്കി ഒരു പാൻ വച്ചു കൊടുക്കുക
ചൂടായതിനു ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ചേർത്തു കൊടുക്കാം
ശേഷം അതിലേക്ക് ഒരു സവാള ഒരു പച്ചമുളക് 7 കശുവണ്ടി, ചേർത്ത് നന്നായി വഴറ്റി എടുക്കുക.

പകുതി വരണ്ട വരുന്ന സമയത്ത് അതിലേക്ക് രണ്ട് തക്കാളി ഒരു ചെറിയ കഷണം ഇഞ്ചി ഏഴ് അല്ലി വെളുത്തുള്ളിയും കൂടി ചേർത്ത് നന്നായി വഴറ്റി എടുക്കുക

തണുത്തതിനു ശേഷം മിക്സിയിൽ ലേക്ക് മാറ്റി അരച്ച് മാറ്റി വെക്കാം

ഇനി മറ്റൊരു പാത്രം വെക്കുക അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക
എണ്ണ ചൂടാവുമ്പോൾ ഒരു ടീസ്പൂൺ കടുക് അര ടീസ്പൂൺ ജീരകം ചേർത്ത് പൊട്ടിക്കുക അതിലേക്ക് അല്പം കറിവേപ്പില ഒരു പച്ചമുളക് അരിഞ്ഞതും കൂടി ചേർക്കാം.

മൂത്ത വന്നതിനുശേഷം അതിലേക്ക് നേരത്തെ മാരിനേറ്റ് ചെയ്തു വെച്ചിരുന്ന ചിക്കൻ ചേർത്തു കൊടുക്കാം
നന്നായി വഴറ്റിയതിനു ശേഷം, അൽപം വെള്ളം ചേർത്ത് കൊടുക്കുക മൂടി കൊണ്ട് അടച്ച് പകുതിവരെ വേവിച്ചെടുക്കാം
ശേഷം അതിലേക്ക് നേരത്തെ അരച്ചു വെച്ചിരുന്ന മസാല പേസ്റ്റ് കൂടി ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിച്ചെടുക്കുക.

ഇത്രയേയുള്ളൂ ചിക്കൻ കറി റെഡി
പാലപ്പത്തിന് കൂടെയോ പൊറോട്ട ചപ്പാത്തി എന്തിനു കഴിക്കാൻ വളരെ നല്ലൊരു ടേസ്റ്റി ആയിട്ടുള്ള ചിക്കൻ കറി ആണ് ഒരു തവണ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here