Home Recipes വളരെ ടേസ്‌റ്റിയും ക്രിസ്പിയും ആയ സമൂസ നമ്മൾക്ക് വളരെ വേഗത്തിൽ തന്നെ വീട്ടിൽ കുറഞ്ഞ ചേരുവകൾ...

വളരെ ടേസ്‌റ്റിയും ക്രിസ്പിയും ആയ സമൂസ നമ്മൾക്ക് വളരെ വേഗത്തിൽ തന്നെ വീട്ടിൽ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കാം.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

സമോസ

Recipe
ingredients
1 cup മൈദ
1/4 tsp അയമോദകം
1/2 tsp ഉപ്പ്
2tbsp എണ്ണ
വെള്ളം

ഫില്ലിംഗിന്
2tbs എണ്ണ
1/4 tsp ജീരകം
കറിവേപ്പില
1 cup carrot
1/2 cup ബീൻസ്
2 ഉരുളകിഴങ്ങ്
1 tsp ഇഞ്ചി പേസ്റ്റ്
1 tsp വെളുത്തുള്ളി പേസ്റ്റ്
1/2 tsp മുളക് പൊടി
2 tsp മല്ലിപ്പൊടി
1tsp ഗരം മസാല
1/4 tsp മഞ്ഞൾ പ്പൊടി
1 tsp ഉപ്പ്
മല്ലിയില

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മൈദ എടുത്ത് അതിലോട്ട് ഉപ്പുപൊടിയും അയമോദകവും എണ്ണയും ചേർത്ത് mix ചെയ്യുക. അതിനു ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് കട്ടിയായിട്ട് കുഴച്ചെടുക്കുക.

അരമണിക്കൂർ rest ചെയ്യാൻ വെക്കുക. ഒരു പാനിൽ രണ്ടു tbsp എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം ഇടുക.ശേഷം കറിവേപ്പില പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ ഇട്ട് വയട്ടുക അതിനു ശേഷം സവാള ഇടുക അരമിനിട്ട് കഴിഞ്ഞ് ക്യാരറ്റ് ബീൻസ് ഇവ ഇട്ട് ഇളക്കുക.

അതിനു ശേഷം ഉരുളകിഴങ്ങ് പുഴുങ്ങി ഉടച്ചത് ചേർക്കുക.ഇതിലോട്ട് പൊടികളൊക്കെ ചേർത്ത് വയട്ടുക. ഒരു tsp ഉപ്പുപൊടിയും മല്ലിയിലയും ചേർത്ത് mix ചെയ്യുക.

അടുപ്പിൽ നിന്ന് വാങ്ങി ആറാൻ വെക്കുക. അരമണിക്കൂറിനു ശേഷം മാവ് കുറച്ചു കുറെച്ചടുത്ത് പരത്തി cut ചെയ്ത് cone shape ൽ ഒട്ടിച്ചെടുത്ത് filling വച്ച് വീണ്ടും ഒട്ടിക്കുക. ഇത് എണ്ണയിലിട്ട് വറത്തെടുക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here