അമൃതം പൊടി ചോക്ലേറ്റ് കേക്ക്
ആവശ്യമായ ചേരുവകൾ
*അമൃതം ന്യൂട്രിമിക്സ് പൊടി – 1 കപ്പ്
* ബേക്കിംഗ് പൗഡർ – 1/2 ടീസ്പൂൺ
* ബേക്കിംഗ് സോഡ – ഒരു നുള്ള്
* ഉപ്പ് – ഒരു നുള്ള്
* കൊക്കോ പൗഡർ – 1 ടേബിൾസ്പൂൺ
* പഞ്ചസാര – 1/2 കപ്പ്
* മുട്ട – 2 എണ്ണം
* സൺഫ്ലവർ ഓയിൽ – 1/4 കപ്പ്
* വാനില എസ്സൻസ് – 1 ടീസ്പൂൺ
* നട്സ് – 2 ടേബിൾസ്പൂൺ (ക്രഷ് ചെയ്തത്)(അലങ്കരിക്കാൻ )
ഉണ്ടാക്കുന്ന വിധം
* അമൃതം ന്യൂട്രിമിക്സ് പൊടി, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, ഉപ്പ്, കൊക്കോ പൗഡർ എന്നിവ നന്നായി അരിച്ചു ഒരു ബൗളിലോട്ടു മാറ്റി വെക്കുക
* മിക്സിയുടെ വലിയ ജാറിലോട്ടു പഞ്ചസാരയിട്ടു നന്നായി പൊടിച്ചെടുത്തു അതിലോട്ടു രണ്ടു മുട്ട പൊട്ടിച്ചൊഴിച്ചു നന്നായി ബ്ലെൻഡ് ചെയ്തെടുത്തു വീണ്ടും അതിലോട്ടു സൺഫ്ലവർ ഓയിലും വാനില എസ്സെൻസും ചേർത്ത് ചെറുതായി ബ്ലെൻഡ് ചെയ്തു ഒരു മിക്സിങ് ബൗളിലോട്ടു ഒഴിക്കുക. അരിച്ചു മാറ്റി വെച്ച പൊടിയുടെ പകുതി ചേർത്ത് കട്ട് ആൻഡ് ഫോൾഡ് രീതിയിൽ മിക്സ് ചെയ്യുക.അതിനു ശേഷം ബാക്കി പൊടിയും കൂടി ചേർത്ത് മിക്സ് ചെയ്യുക (ഓവർ മിക്സ് ചെയ്യരുത്)
* ഈ കേക്ക് മാവ് ബട്ടർ പേപ്പർ വച്ച ടിന്നിലേക്കൊഴിച്ചു നട്സ് വച്ച് അലങ്കരിച്ചു പ്രിഹീറ്റ് ചെയ്ത നോൺസ്റ്റിക് പാനിൽ ചെറുതീയിൽ 30 – 40 മിനിറ്റ് വരെ ബെയിക് ചെയ്തെടുത്തു വെന്തതിനു ശേഷം തീ അണച്ച് ചൂടാറുമ്പോൾ ടിന്നിൽ നിന്നും മാറ്റാം. അടിപൊളി അമൃതം ചോക്ലേറ്റ് കേക്ക് റെഡി.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.