ഏത്തപ്പഴം വച്ച് ഒരു അടിപൊളി ഇലയട
ചേരുവകൾ
ഏത്തപ്പഴം-2
അരിപ്പൊടി/ ഗോതമ്പുപൊടി – 2 ടേബിൾസ്പൂൺ
തേങ്ങ ചിരകിയത് ഒരു മുറി
ശർക്കര / പഞ്ചസാര – 2-3 ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി- അരടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഏത്തപ്പഴം പുഴുങ്ങി ഉള്ളിലെ നാരുകളഞ്ഞ് മിക്സിയിൽ ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കുക.ഇതിലേക്ക് അരിപ്പൊടിയോ ഗോതമ്പുപൊടിയോ ചേർത്ത് കുഴച്ചെടുക്കുക.
തേങ്ങ, ശർക്കരയും ,ഏലയ്ക്കാപ്പൊടിയും ചേർത്ത് യോജിപ്പിക്കുക.
കയ്യിൽ അല്പം നെയ്യോ വെള്ളമോ പുരട്ടിയ ശേഷം ഒരു വാഴയിലയിൽ ഏത്തപ്പഴം കൂട്ട് നിരത്തിയശേഷം ഉള്ളിൽ തേങ്ങ ഫിലിംഗ് വെച്ച് മടക്കി ആവിയിൽ 15 മിനിറ്റ് വേവിച്ചെടുക്കാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.