Home Recipes ഇഡലിയുടെയും, ദോശയുടെയും, അപ്പത്തിൻ്റെ കൂടെയും കഴിക്കാൻ പറ്റിയ രുചികരമായ ചമ്മന്തി പൊടി. തയ്യാറാക്കി വെച്ചാൽ രണ്ടാഴ്ച...

ഇഡലിയുടെയും, ദോശയുടെയും, അപ്പത്തിൻ്റെ കൂടെയും കഴിക്കാൻ പറ്റിയ രുചികരമായ ചമ്മന്തി പൊടി. തയ്യാറാക്കി വെച്ചാൽ രണ്ടാഴ്ച വരെ കേടാവാതെ ഇരിക്കും.എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

ചമ്മന്തി പൊടി.

ചേരുവകൾ

ഉഴുന്ന് -അര കപ്പ്
പൊട്ടു കടല- കാൽ കപ്പ്
തേങ്ങാക്കൊത്ത്- കാൽ കപ്പ്
ഉണക്ക മുളക് -10
കറിവേപ്പില -രണ്ട് കതിർപ്പ്
കായപ്പൊടി – അര ടീസ്പൂൺ
ഉപ്പ് രണ്ട് ടീസ്പൂൺ
ശർക്കര ഒരു ചെറിയ കഷണം
വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ +1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഉഴുന്നും ഉണക്കമുളകും നന്നായി കഴുകി ഉണങ്ങിയ തുണിയിൽ നിരത്തി ഉണക്കി എടുക്കുക. ഉഴുന്ന് വളരെ പെട്ടെന്ന് തന്നെ കഴുകിയെടുക്കണം. കുതിരാൻ പാടില്ല. ഒരു മണിക്കൂർ കൊണ്ട് ഉഴുന്നിലെ വെള്ളം മാറിക്കിട്ടും. വെയിലത്ത് വെച്ച് ഉണക്കിയാൽ 10 മിനിറ്റ് മതി.

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഉഴുന്ന് ചേർത്ത് ഇളക്കുക. ഉഴുന്ന് മുരിങ്ങ തുടങ്ങുമ്പോൾ ഇതിലേക്ക് തേങ്ങാക്കൊത്തും പൊട്ടുകടലയും ചേർക്കാം. ചെറിയ തീയിൽ ഉഴുന്ന് പൊട്ടുകടല യിൽ നല്ല ബ്രൗൺ നിറമാകുന്നതുവരെ ഇളക്കുക.

ഇത് പാത്രത്തിൽ നിന്നും മാറ്റിയ ശേഷം , ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചൂടാക്കി ഉണക്കമുളക് ചേർത്തുകൊടുക്കാം. കാശ്മീരി മുളക് ആണ് നല്ലത്. എരിവ് കൂടുതൽ വേണ്ടവർക്ക് അല്ലാത്ത മുളക് ചേർക്കാം. മുളകും നല്ല ക്രിസ്പി ആകുമ്പോൾ മാറ്റുക.

ഇനി ഇതേ പാത്രത്തിൽ കറിവേപ്പിലയിട്ട് വറുത്തെടുക്കണം. എണ്ണ ചേർക്കേണ്ട ആവശ്യമില്ല.

എല്ലാ ചേരുവകളും തണുത്തതിനുശേഷം മിക്സിയുടെ ജാർ ലേക്ക് ഇട്ടുകൊടുക്കാം. ഇതിലേക്ക് കായപ്പൊടി , ഉപ്പ് ശർക്കര ഇവ കൂടി ചേർത്ത് തരുതരുപ്പായി പൊടിച്ചെടുക്കുക. രുചികരമായ ചമ്മന്തി പൊടി തയ്യാർ.

ആവശ്യത്തിന് ചമ്മന്തിപൊടി എടുത്തു അല്പം വെളിച്ചെണ്ണ ചേർത്ത് ഇളക്കി കഴിഞ്ഞാൽ രുചികരമായ ഇഡ്ഡലി ചമ്മന്തി തയ്യാർ.ഈ ചമ്മന്തി ദോശ,അപ്പം,ചോറ് ഇവയുടെ കൂടെയും കഴിക്കാൻ വളരെ നല്ലതാണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here