വടകര പത്തൽ
ചേരുവകളും തയ്യാറാക്കേണ്ട വിധം
പുട്ട് പൊടി കൊണ്ട് എളുപ്പത്തിൽ ഒരു വടകര പത്തൽ ഉണ്ടാക്കിയാലോ. തേങ്ങ ചേർത്തും ചേർക്കാതെ ഉണ്ടാക്കാം. ഞാൻ ഇവിടെ തേങ്ങ ചേർക്കാതെ ആണ് ഉണ്ടാക്കിയത്. തയ്യാറാക്കാൻ വേണ്ടി 1 കപ്പ് പുട്ട് പൊടി എടുത്തിട്ടുണ്ട്. തരി ഉള്ള പുട്ട് പൊടി ആണ് എടുത്തത്. അതിലേക്ക് കുറച്ച് ഉപ്പ് ചേർക്കുക. 1 കപ്പ് തിളച്ച വെള്ളം ഒഴിച്ച് കൊടുക്കുക. ഇളക്കുക ഒന്നും വേണ്ട. ഒരു അടപ്പ് വെച്ച് അടച്ചു കൊടുക്കാം . 5 മിൻ കഴിഞ്ഞ് തുറന്നു നോക്കാം. സ്പൂൺ വെച്ച് ഇളക്കി യോജിപ്പിക്കുക. 1/4 കപ്പിലും കുറവ് വെള്ളം ഒഴിച്ച് കുഴച്ച് എടുക്കുന്ന പരുവത്തിൽ ആക്കി എടുക്കുക. 3 മിൻ നേരം വരെ അങ്ങനെ തന്നെ വെക്കണം. ഒരു ഇലയിൽ അല്പം വെള്ളം തടവി മാവ് ഉരുള ആക്കി ഇലയിൽ വെച്ച് കൈ കൊണ്ട് പരത്തി എടുക്കുക. ചൂടായ പാനിൽ കുറച്ച് എണ്ണ സ്പ്രെഡ് ചെയ്തു അതിലേക്ക് മാവ് വെച്ച് കൊടുക്കുക. ഒരു അടപ്പ് വെച്ച് വേവിച്ച് എടുക്കുക. വളരെ പെട്ടെന്ന് തന്നെ വെന്തു കിട്ടും.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.