Home Curry ഒരു നാടൻ ഉരുളകിഴങ്ങു കറി | കിഴങ്ങ് കറി ഉരുളകിഴങ്ങ് ഇഷ്ടമില്ലാത്തവരായി അധികം ആരും ഉണ്ടാവില്ല.നമ്മൾ...

ഒരു നാടൻ ഉരുളകിഴങ്ങു കറി | കിഴങ്ങ് കറി ഉരുളകിഴങ്ങ് ഇഷ്ടമില്ലാത്തവരായി അധികം ആരും ഉണ്ടാവില്ല.നമ്മൾ പല രീതിയിൽ ഉരുളകിഴങ്ങു കറി ഉണ്ടാക്കാറുണ്ട്.ഇവിടെ നമ്മൾ പരിചയപെടുത്തുന്നത് അധികം മസാല പൊടികൾ ചേർക്കാതെ എന്നാൽ നല്ല രുചിയുള്ള ഒരു പാവം കിഴങ്ങ് കറി ആണ്…

ചേരുവകൾ :

വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
കടുക് -1/4 ടീസ്പൂൺ
ഏലക്ക -2 എണ്ണം
ഗ്രാമ്പു – 2 എണ്ണം
കരുവാപ്പട്ട – ചെറിയ കഷ്ണം
സവാള – 1 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
പച്ചമുളക് – 2 എണ്ണം എരിവുള്ളത്
കറിവേപ്പില
മല്ലിപൊടി – 2 ടീസ്പൂൺ
ഗരം മസാല പൊടി – 1/4 ടീസ്പൂൺ
ഉരുളകിഴങ്ങ് – 2 എണ്ണം ഇടത്തരം വലുപ്പം
വെള്ളം – 1/2 കപ്പ്‌
തേങ്ങയുടെ ഒന്നാം പാൽ – 1/4 കപ്പ്‌
തേങ്ങയുടെ രണ്ടാം പാൽ – 1/2 കപ്പ്‌
ഉപ്പ് – ആവശ്യയത്തിനു

ഉണ്ടാകുന്ന വിധം :

1. ചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക് പൊട്ടിക്കുക.അതിനു ശേഷം ഏലക്ക, ഗ്രാമ്പു, കരുവാപ്പട്ട എന്നിവ ഇട്ടു മൂപ്പിക്കുക.
2. ഇനി അതിലേക്കു സവാള, ഇഞ്ചി, പച്ചമുളക്, വേപ്പില എല്ലാം ചേർത്ത് സോഫ്റ്റ്‌ ആകുംവരെ വഴറ്റുക. ഇനി അതിലോട്ടു മല്ലിപൊടി ചേർത്ത് പച്ച മണം മാറും വരെ വഴറ്റുക.
3. ഇനി ഇതിലോട്ട് അരിഞ്ഞു വച്ച ഉരുളകിഴങ്ങ് കൂടെ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.
ഇനി വെള്ളം കൂടെ ചേർത്ത് മൂടി വച്ചു വേവിക്കുക.
4. വെള്ളം വറ്റിവരുമ്പോൾ കാട്ടി കുറഞ്ഞ തേങ്ങ പാൽ ഒഴിച്ച് തിളപ്പിക്കുക.
5. അവസാനം തേങ്ങയുടെ ഒന്നാം പാലും, ഗരം മസാലയും ചേർത്തതിന് ശേഷം ഇളക്കി യോജിപ്പിക്കുക. കുറച്ചു കൂടെ വേപ്പില ചേർക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here