Home Recipes ബേക്കറിയിൽ കിട്ടുന്ന രുചിയിൽ പൈൻ ആപ്പിൾ ഹൽവ വളരെ എളുപ്പത്തിൽ അതും കുറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട്...

ബേക്കറിയിൽ കിട്ടുന്ന രുചിയിൽ പൈൻ ആപ്പിൾ ഹൽവ വളരെ എളുപ്പത്തിൽ അതും കുറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

പൈൻ ആപ്പിൾ ഹൽവ 

ചേരുവകൾ

പൈൻ ആപ്പിൾ – 1 കപ്പ്‌

കോൺഫ്ളർ – 5 ടേബിൾസ്പൂൺ

പഞ്ചസാര – മുക്കാൽ കപ്പ്‌

നെയ്യ് – 2 ടീസ്പൂൺ

ഏലയ്ക പൊടി – അര ടീസ്പൂൺ

വെള്ളം – 1 കപ്പ്‌

ബദാം

കശുവണ്ടി

ചെറി

തയ്യാറാക്കുന്ന വിധം

പൈൻ ആപ്പിൾ അര കപ്പ്‌ വെള്ളം ചേർത്ത് അരച്ച് അരിപ്പയിൽ കൂടി അരിച്ചു വയ്ക്കുക.

പാൻ അടുപ്പിൽ വച്ച് പൈൻ ആപ്പിൾ ജ്യൂസ്‌ ചേർത്ത് 5 മിനുട്ട് തിളപ്പിക്കുക.

കോൺഫ്ളർ അര കപ്പ്‌ വെള്ളത്തിൽ കലക്കിയത് അല്പം ആയി ചേർക്കുക. നന്നായി ഇളകി കൊണ്ട് ഇരിക്കുക.ചെറിയ തീയിൽ വച്ച് വേണം ഇത് ചേർക്കാൻ.

പഞ്ചസാര കൂടി ചേർക്കുക. ഒപ്പം നെയ്യ് കൂടി ചേർക്കുക നന്നായി ഇളകി കൊണ്ട് ഇരിക്കുക.

പാത്രത്തിൽ നിന്ന് വിട്ട് വരുന്ന പരുവം ആകുമ്പോൾ ബദാം കശുവണ്ടി എന്നിവ ചേർക്കുക.

നെയ്യ് തടവിയ ഒരു പാത്രത്തിൽ മാറ്റാം. ചെറി വച്ച് അലങ്കരികാം.

തണുത്ത ശേഷം മുറിച്ചു ഉപയോഗിക്കാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here