Home Chicken ക്രിസ്തുമസ് സ്പെഷ്യൽ ആയി കൊണ്ട് നമ്മൾക്ക് നല്ല റെഡ് കളർ ചില്ലി ചിക്കൻ ഫ്രൈ ട്രൈ...

ക്രിസ്തുമസ് സ്പെഷ്യൽ ആയി കൊണ്ട് നമ്മൾക്ക് നല്ല റെഡ് കളർ ചില്ലി ചിക്കൻ ഫ്രൈ ട്രൈ ചെയ്തു നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കണേ വളരെ രുചികരമായ വിഭവം നിങ്ങൾക്കെല്ലാവർക്കും തീർച്ചയായും ഇഷ്ടമാകും…

ക്രിസ്തുമസ് സ്പെഷ്യൽ ചിക്കൻ ഫ്രൈ

ചേരുവകൾ

ചിക്കൻ 750 ഗ്രാം
ഉപ്പ് ആവശ്യത്തിന്
മഞ്ഞൾപൊടി അര ടീസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ
ഗരംമസാല അര ടീസ്പൂൺ
കുരുമുളകുപൊടി ഒരു ടീസ്പൂൺ
മൈദ മൂന്ന് ടീസ്പൂൺ
കോൺഫ്ലോർ മൂന്ന് ടീസ്പൂൺ
തൈര് മൂന്ന് ടീസ്പൂൺ
മുട്ട ഒന്ന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് ചിക്കൻ ചേർത്ത് കൊടുക്കുക ഇതിലേക്ക് ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്തു കൊടുത്തു നല്ലപോലെ മിക്സ് ആക്കിയതിന് ശേഷം അര മണിക്കൂർ മാറ്റി വയ്ക്കുക ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ള ഒരു മസാല റെഡി ആക്കി എടുക്കാം

ഉണക്ക മുളക് 5എണ്ണം
പച്ചമുളക് നാലെണ്ണം
കറിവേപ്പില കുറച്ച്
6 അല്ലി വെളുത്തുള്ളി
ഇഞ്ചി ഒരു കഷണം
തൈര് 100ഗ്രാം
ടൊമാറ്റോ സോസ് 2 ടീസ്പൂൺ
ചില്ലി സോസ് 2 ടീസ്പൂൺ
ഫുഡ് കളർ. ഓപ്ഷണൽ

മസാല പുരട്ടി വെച്ചിട്ടുള്ള ചിക്കൻ കഷണങ്ങൾ ഫ്രൈ ചെയ്ത് മാറ്റിയെടുക്കുക. ഒരു പാനിലേക്ക് ഫ്രൈ ചെയ്ത് ചിക്കൻ ഓയിൽ രണ്ട് ടേബിൾ സ്പൂൺ ഒഴിച്ചുകൊടുക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഉണക്കമുളക് കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക.

ഒരു ബൗളിൽ തൈര് എടുക്കുക തൈര് ലേക്ക് ടൊമാറ്റോ സോസ് ചില്ലി സോസ് ഫുഡ് കളർ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കിയതിനു ശേഷം ഇഞ്ചി വെളുത്തുള്ളി ഇതിലേക്ക് ചേർത്ത് കൊടുത്ത ഒരു മിനിറ്റ് കൂടി വഴറ്റുക അതിനുശേഷം ഫ്രൈ ചെയ്ത് മാറ്റി വച്ചിട്ടുള്ള ചിക്കൻ കഷണങ്ങൾ കൂടെ ചേർത്ത് കുറഞ്ഞ തീയിൽ വച്ച് രണ്ട് മിനിറ്റ് വേവിക്കുക അപ്പോൾ കറക്റ്റായി മസാല ചിക്കൻ പിടിച്ചിട്ടുണ്ടാവും രണ്ടു മിനിറ്റ് കഴിയുമ്പോൾ സൂപ്പർ ടേസ്റ്റിൽ ഉള്ള ഡ്രൈ ചിക്കൻ ഫ്രൈ റെഡി ആയിട്ടുണ്ട്..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here