Home Cake ഓവനിന്റെയും ബീറ്റർന്റെയും ഒന്നും സഹായമില്ലാതെ തന്നെ വീട്ടിൽ വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് പഞ്ഞി പോലെ...

ഓവനിന്റെയും ബീറ്റർന്റെയും ഒന്നും സഹായമില്ലാതെ തന്നെ വീട്ടിൽ വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് പഞ്ഞി പോലെ സോഫ്റ്റായ ഓറഞ്ച് കേക്ക് നമ്മൾക്ക് തയ്യാറാക്കി എടുക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും..

ഓറഞ്ച് കേക്ക് 

ചേരുവകൾ

മൈദാ – 1 കപ്പ്
ബേക്കിംഗ് പൌഡർ – 1 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
ഓറഞ്ച് ജ്യൂസ് – കാൽകപ്പ്
ഓറഞ്ച് തൊലി – 1 ടീസ്പൂൺ
ഓയിൽ – കാൽ കപ്പ്
വാനില എസ്സെൻസ് – 1 ടീസ്പൂൺ
മുട്ട – 2
പഞ്ചസാര – മുക്കാൽക്കപ്പ്

ഉണ്ടാകുന്ന വിധം

മൈദ ബേക്കിംഗ് പൌഡർ ഉപ്പ് ചേർത്ത് അരിച്ചെടുക്കുക .മുട്ട പഞ്ചസാര വാനില എസ്സെൻസ് ചേർത്ത് നന്നായി അടിച്ചെടുക്കുക .ഇതിലേക്കു ഓയിൽ ഓറഞ്ച് ജ്യൂസ് ഓറഞ്ച് തൊലി ചേർത്തിളക്കുക .

ഇതിലേക്കു മൈദ കുറേശ്ശെ ചേർത്ത് നന്നായി മിക്സ് ചെയ്യുക .കേക്ക് മോൾഡിൽ ഓയിൽ തേച്ചു ബട്ടർ പേപ്പർ വെച്ച് കൊടുക്കുക .

ഇതിലേക്കു ബാറ്റർ ഒഴിച്ചുകൊടുക്കുക .ഒരു നോൺസ്റ്റിക് പാത്രം 10 മിനുട്ട് ചൂടാക്കുക .ഇതിലേക് കേക്ക് മോൾഡ് വെച്ച് 35 മിനുട്ട് ബേക് ചെയ്തെടുക്കുക .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here