Home Break fast കർണാടക സ്പെഷ്യൽ നീർദോശ. മാവ് പുളിക്കാൻ വെക്കാതെ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാം ....

കർണാടക സ്പെഷ്യൽ നീർദോശ. മാവ് പുളിക്കാൻ വെക്കാതെ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാം . പച്ചരിയും തേങ്ങയും മാത്രമാണ് ഇതിൻറെ ചേരുവകൾ. തേങ്ങാപ്പാലിൽ പഞ്ചസാര ചേർത്തോ ചമ്മന്തി ചേർത്തോ കഴിക്കാം.എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

നീർദോശ

 

കർണാടക സ്പെഷ്യൽ നീർദോശ. മാവ് പുളിക്കാൻ വെക്കാതെ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാം . പച്ചരിയും തേങ്ങയും മാത്രമാണ് ഇതിൻറെ ചേരുവകൾ. തേങ്ങാപ്പാലിൽ പഞ്ചസാര ചേർത്തോ ചമ്മന്തി ചേർത്തോ കഴിക്കാം.

ചേരുവകൾ

പച്ചരി- ഒരു കപ്പ്

തേങ്ങ ചിരകിയത് -അര കപ്പ്

വെള്ളം- അരക്കപ്പ് +രണ്ടര കപ്പ്

ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി നന്നായി കഴുകി രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്ത് വെക്കുക.

വെള്ളം ഊറ്റി കളഞ്ഞതിനുശേഷം പച്ചരിയും തേങ്ങ ചിരകിയതും , അരക്കപ്പ് വെള്ളവും ചേർത്ത് മഷിപോലെ അരച്ചെടുക്കണം.

ഇതിലേക്ക് രണ്ടര കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കലക്കി എടുക്കുക.

ഒരു നോൺസ്റ്റിക് പാൻ ചൂടാക്കി ഒരു തവി മാവ് കോരി ഒഴിച്ച് അപ്പത്തിന് ചുറ്റുന്നത് പോലെ ചുറ്റി എടുക്കണം. ഒരു മിനിറ്റ് മുതൽ രണ്ട് മിനിറ്റ് വരെ മതി വെന്തുകിട്ടാൻ. നീർദോശ തിരിച്ചു ഇടണ്ട ആവശ്യമില്ല. വേണമെങ്കിൽ ഒന്ന് അടച്ചുവെച്ച് വേവിക്കാം .

വെന്ത ദോശ നാലായി മടക്കി എടുക്കുക. രുചികരമായ നീർദോശ തയ്യാർ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here