Burnt Basque Cheese Cake
നിങ്ങൾ ഈ ചീസ്കേക്ക് കഴിച്ചിട്ടുണ്ടോ? ഒരു തവണ ഇതൊന്ന് try ചെയ്യുട്ടോ🥰🥰🥰ഇഷ്ടപ്പെടും ഉറപ്പ് 😍😍അത്രയ്ക്ക് രുചിയാണ് … Burnt Basque cheese cake ഇത് ഒരു സ്പാനിഷ് കേക്ക് ആണ്,
Traditional ചീസ്കേക്കിൽ നിന്ന് വ്യത്യസ്തമായ ഒരു ചീസ്കേക്കിൽ ബിസ്കറ്റ് ബേസ് ഇല്ല
വായയിൽ അലിഞ്ഞ് പോകുന്ന സൂപ്പർ ക്രീമി ആയ ചീസ് കേക്ക് ഉണ്ടാക്കാൻവളരെ കുറച്ച് സമയവും വെറും 5 ചേരുവകൾ മാത്രം മതി..
ചേരുവകൾ
ക്രീം ചീസ്: 500 ഗ്രാം
പഞ്ചസാര: 140 ഗ്രാം (1 cup and 1 tbsp)
വിപ്പിംഗ് ക്രീം: 300 ഗ്രാം(2 cup and 2tbsp)
മുട്ട: 3
മൈദ :20 ഗ്രാം(1tbsp and 1 tsp)
വാനില എക്സ്ട്രാക്റ്റ്: 1tsp
വെണ്ണ: 1tsp
നടപടിക്രമം
ആദ്യം 210 ഡിഗ്രി സെൽഷ്യസിൽ oven 30 മിനിറ്റ് preheat ചെയ്യുക.കേക്ക് ടിൻ (ഞാൻ 8 ഇഞ്ച് ആണ് ഉപയോകിച്ചത്) വെണ്ണ ഉപയോഗിച്ച് ഗ്രീസ് ചെയ്യുക, ആഴത്തിലുള്ള കേക്ക് ടിൻ ഉപയോഗിക്കുക. ഇപ്പോൾ അതിൽ രണ്ട് butter paper വയ്ക്കുക.
ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് ക്രീം ചീസും പഞ്ചസാരയും ക്രീമി ആകുന്നതുവരെ മിക്സ് ചെയ്യുക.മുട്ട ഓരോന്നായി ചേർത്ത് mixing തുടരുക. ഇതിലേക്ക് അരിച്ചെടുത്ത മൈദ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് whipping ക്രീമും വാനില എക്സ്ട്രാക്റ്റ് ചേർത്ത് നന്നായി mix ചെയ്യുക. ഇപ്പോൾ കേക്ക് ബാറ്റർ തയ്യാറാണ്, കേക്ക് ടിന്നിലേക്ക് ഒഴിക്കുക, വായു കുമിളകൾ ഇല്ലെന്ന് ഉറപ്പാക്കാൻ ടാപ്പുചെയ്യുക. കേക്കിന്റെ മുകൾഭാഗം കടും തവിട്ട് നിറമാവുകയും ജിഗ്ലി ആകുകയും ചെയ്യുന്നതുവരെ 210 ഡിഗ്രി സെൽഷ്യസിൽ 35 മിനിറ്റ് bake ചെയ്യുക.Room temperatureലേക്ക് കേക്ക് തണുപ്പിച്ചതിനു ശേഷം കുറഞ്ഞത് 6 മണിക്കൂർ refrigerate ചെയ്യുക.
…
രുചികരമായ ബാസ്ക് ചീസ്കേക്ക് തയ്യാറാണ് …😊
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.