ബട്ടർ നാൻ ഫ്രയിങ് പാനിൽ
ആവശ്യമായ ചേരുവകൾ
* മൈദ – 1 1/2 കപ്പ്
* പഞ്ചസാര – 1 ടേബിൾസ്പൂൺ
* യീസ്റ്റ് – 1/2 ടേബിൾസ്പൂൺ
* പാൽ – 1 1/2 ടേബിൾസ്പൂൺ
* തൈര് – 1 1/2 ടേബിൾസ്പൂൺ
* സൺഫ്ലവർ ഓയിൽ – 1 1/2 ടേബിൾസ്പൂൺ + 1 ടീസ്പൂൺ
* ബട്ടർ/വെണ്ണ – 1 ടേബിൾസ്പൂൺ
* വെള്ളം – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
* ചെറിയൊരു ബൗളിലോട്ടു കാൽ കപ്പ് വെള്ളവും പഞ്ചസാരയും യീസ്റ്റും ചേർത്ത് മിക്സ് ചെയ്തു മാറ്റി 5 മിനിറ്റ് വെക്കുക
* 5 മിനിറ്റ് കഴിഞ്ഞു പൊങ്ങി വന്ന യീസ്റ്റ് മിക്സ് വലിയൊരു ബൗളിലോട്ടു മാറ്റി മൈദ, പാൽ, തൈര്, സൺഫ്ലവർ ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു കാൽ കപ്പ് വെള്ളമെടുത്തു കുറേശ്ശേയായി ഒഴിച്ച് മിക്സ് ചെയ്തു സോഫ്റ്റ് മാവാക്കി മേലെ കുറച്ചു ഓയിൽ തടവി മൂടി വച്ച് 1 മണിക്കൂർ മാറ്റി വെക്കുക
* 1 മണിക്കൂർ കഴിഞ്ഞു പൊങ്ങി വന്ന മാവ് ഓറഞ്ച് വലിപ്പത്തിൽ ഉരുളകളാക്കി ആവശ്യത്തിന് മൈദ പൊടി സ്പ്രെഡ് ചെയ്തു കനത്തിൽ പരത്തി ഫ്രയിങ് പാനിൽ ചുട്ടെടുക്കാം. എല്ലാ നാനും ചെയ്തെടുത്തതിന് ശേഷം എല്ലാത്തിലും കുറേശ്ശേ ബട്ടർ തടവി ചൂടോടെ ഉപയോഗിക്കാം.
നോട്ട് : യീസ്റ്റ് മിക്സും മൈദ മിക്സ് മാവും നന്നായി പൊങ്ങി വരാൻ വേണ്ടി ചെറു ചൂടുള്ള സ്ഥലത്തു വച്ചാൽ മതി.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.