പാൽപ്പൊടി കൊണ്ട് ഒരു ലഡ്ഡു
MILK POWDER LADDU
Ingredients
പാൽ:1/4cup
പഞ്ചസാര:1/4cup
പാൽപ്പൊടി:1cup
നെയ്യ്:2tbsp
method
ആദ്യം ഒരു പാത്രത്തിലേക്ക് പാലും പഞ്ചസാരയും ചേർത്തു യോചിപ്പിക്കാം. എന്നിട്ട് ഇത് അടുപ്പിൽ വെച്ച് ചൂടാക്കാം.ഇനി ഇതിലേക്ക് നെയ്യ് ചേർത്തു മിക്സ് ചെയ്യാം. ശേഷം അതിലേക്ക് പാൽപ്പൊടി ചേർത്തു നന്നായി കട്ട കുത്താതെ ഇളക്കി യോചിപ്പിക്കാം.ചെറിയ തീയിലാവണം.കുറച്ചു കഴിയുമ്പോൾ ഈ മിക്സ് പാത്രത്തിൽ നിന്ന് വേറിട്ടു വരുന്ന പരുവമാവും. അപ്പോൾ രണ്ടു പാത്രത്തിലേക്ക് പകുതിയായി മാറ്റി വെക്കാം. ഇതിൽ ഇഷ്ട്ടമുള്ള രണ്ടു കളർ ചേർക്കാം. ഇനി ഇവ ചെറിയ ഉരുളകളാക്കി ഒരു കളർ ബോൾ എടുത്ത് വട്ടത്തിൽ പരത്തി മറ്റേ കളർ ബോൾ അതിന്റെ നടുവിൽ വെച്ച് പൊതിയുക. ഇങ്ങനെ എല്ലാം ചെയ്തെടുത്തു 1/2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച ശേഷം ഉപയോഗിക്കാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.