Home Recipes പലരുടേയും ഇഷ്ടവിഭവമായ തേങ്ങാചോർ ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ.. വളരെ എളുപ്പത്തിൽ തന്നെ രുചികരമായി നമ്മൾക്ക്...

പലരുടേയും ഇഷ്ടവിഭവമായ തേങ്ങാചോർ ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ.. വളരെ എളുപ്പത്തിൽ തന്നെ രുചികരമായി നമ്മൾക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി തേങ്ങാ ചോറ് റെസിപ്പി ആണ്.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

തേങ്ങാച്ചോർ

ചേരുവകളും തയ്യാറാക്കുന്ന വിധവും

ഉച്ചയ്ക്ക് കഴിക്കാൻ അടിപൊളി തേങ്ങ ചോറ് ഉണ്ടാക്കിയാലോ. വളരെ എളുപ്പം , ടേസ്റ്റി ആണ്. തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ. ആദ്യം ചോറ് ഉണ്ടാക്കാം.

1 കപ്പ് ബസ്മതി റൈസ് ആണ് ഞാൻ എടുത്തത്. കഴുകി കുക്കറിൽ ഇട്ടു 2 കപ്പ് വെള്ളം കൂടി ഒഴിച്ച് വേവിക്കുക. 2 വിസിൽ വരാൻ വേണ്ടി വെക്കണം.

അടുത്തതായി ഒരു പാൻ സ്റ്റൗ വെച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് , ഉഴുന്ന്, കടല പരിപ്പ്, 4 ചുവന്ന മുളക് ,കുറച്ച് കറിവേപ്പല എന്നിവ ഇട്ടു നന്നായി ഇളക്കുക. കുറച്ച് അണ്ടി പരിപ്പ് , മുന്തിരി കൂടി ചേർക്കണം. 1.25 കപ്പ് തേങ്ങ ചിരകിയത് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.

വേവിച്ച ചോറും കൂടി ഇട്ടു ഇളക്കി യോജിപ്പിക്കുക. ചൂടോടെ കഴിക്കാം. വിശദമായി വീഡിയോയിൽ കാണിച്ചിട്ടുണ്ട്. എല്ലാവരും തയ്യാറാക്കി നോക്കണേ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here