Home Drink ഇളനീർ കൊണ്ടും ചോക്ലേറ്റ് കൊണ്ടും അനാർ കൊണ്ടും മൂന്നുതരത്തിലുള്ള അടിപൊളി ഷേക്കുകൾ ആണ്… കുട്ടികൾക്കൊക്കെ...

ഇളനീർ കൊണ്ടും ചോക്ലേറ്റ് കൊണ്ടും അനാർ കൊണ്ടും മൂന്നുതരത്തിലുള്ള അടിപൊളി ഷേക്കുകൾ ആണ്… കുട്ടികൾക്കൊക്കെ വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ്.. എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

നമുക്കിന്ന് 3 കിടിലൻ ഷേക്ക് ആയാലോ??

ഇളനീർ ഷെയ്ക്ക് ഉണ്ടാക്കുന്ന വിധം

രണ്ട് ഇളനീർ ഉടച്ച് അതിന്റെ പഴുപ്പും വെള്ളവും മാറ്റിവയ്ക്കുക. ഒരു മിക്സിയുടെ ജാറിൽ ഇടുക. അതിലേക്ക് ആവശ്യത്തിന് പഞ്ചസാര, രണ്ട് ഏലക്ക,ഒരു സ്കൂപ്പ് ഐസ്ക്രീം, മാറ്റിവെച്ച ഇളനീരിന്റെ വെള്ളം
എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഒരുപാട് ലൂസ് ആവാൻ പാടില്ല.ഇതൊരു ഗ്ലാസിലേക്ക് ഒഴിച്ച് നമ്മുടെ കയ്യിൽ ഉള്ള സാധനങ്ങൾ വെച്ച് ഡെക്കറേറ്റ് ചെയ്ത് എടുക്കുക

ചോക്ലേറ്റ് ഷെയ്ക്ക് ഉണ്ടാക്കുന്ന വിധം

ഞാനിവിടെ മൂന്ന് കിറ്റ്കാറ്റ് ആണ് എടുത്തിരിക്കുന്നത്. അതൊരു മിക്സിയുടെ ജാറ ലേക്ക് പൊടിച്ചിടുക. ഇതിലേക്ക് പാല് കട്ടയാക്കിയത്, ആവശ്യത്തിന് പഞ്ചസാര, ഒരു സ്കൂപ്പ് ഐസ്ക്രീം, മിക്സിയുടെ ചാറിൽ ഇവയൊക്കെ ഇട്ട് നന്നായി അടിച്ചെടുക്കുക. നമ്മുടെ ചോക്ലേറ്റ് ഷേക്ക് റെഡിയായി.

അനാർ ഷെയ്ക്ക് ഉണ്ടാക്കുന്ന വിധം

രണ്ട് അനാർ ആണ് എടുത്തിരിക്കുന്നത്. ഇതൊരു മിക്സിയുടെ ജാർ ലേക്ക് ഇട്ട് ആവശ്യത്തിന് പഞ്ചസാര, ആവശ്യത്തിന് ഐസ് ക്രീം, പഞ്ചസാര, കട്ട പാല്, എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇതൊരു അരിപ്പ ഉപയോഗിച്ച് ഇതിന്റെ കുരു അരിച്ച് മാറ്റുക. ശിശു നമുക്കൊരു ഗ്ലാസിലേക്ക് ഒഴിക്കാം.

ഈ മൂന്നു ഷെയ്ക്കും നമുക്കൊന്ന് ഡെക്കറേറ്റ് ചെയ്തെടുക്കാം. അതിനായിട്ട് നമ്മുടെ കയ്യിൽ ഉള്ള സാധനങ്ങൾ തന്നെ എടുത്താൽ മതി…. കാഷ്യൂനട്ട്, പിസ്ത, കോൺഫ്ലേക്സ്, ബൂസ്റ്റ് പൗഡർ ഇവ വെച്ചിട്ടാണ് ഞാൻ ഡെക്കറേറ്റ് ചെയ്തിരിക്കുന്നത്. നിങ്ങൾക്കും അതുപോലെ തന്നെ ചെയ്യാം…
മുഴുവൻ രസിപ്പി കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here